ബസ്റ്റാര്‍ഡ് പക്ഷികളുടെ സങ്കേതമാണ് ഈ സ്ഥലം. 1971ല്‍ ബിഎസ് കുല്‍ക്കര്‍ണിയാണ് ഈ സ്ഥലത്തിന്റെ സാധ്യത തിരിച്ചറിയുകയും അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തത്. മല്ധോക് എന്നാണ് ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡിനെ ഇവിടത്തുകാര്‍ വിളിയ്ക്കുന്നത്. വളരെ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന ഒരിനം പക്ഷിയാണിത്.
വളരെ വലുപ്പമുള്ള വെള്ള, ബ്രൗണ്‍ നിറത്തിലുള്ള പക്ഷിയാണിത്. നന്നജില് ഈ പക്ഷികളെ കാണാം. കൂടാതെ കുറുക്കന്, കീരി തുടങ്ങിയ മറ്റു ജീവികളെയും ഇവിടെ കാണാം. ഏതാണ്ട് 8500 ചതുരശ്രകിലോമീറ്ററില്‍ പരന്നുകടിക്കുന്നതാണ് ഈ പക്ഷിസങ്കേതം. പക്ഷിസങ്കേതത്തിനുള്ളില് പതിനാലാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഒരു മുസ്ലീം കോട്ടയും കാണാം.