സോളാപൂരിലെ പ്രധാനആകര്‍ഷണങ്ങളില്‍ ഒന്നാണിത്. എഡി പതിനാലാം നൂറ്റാണ്ടില്‍ ബഹ്മാനി സാമ്രാജ്യകാലത്താണ് ഈ കോട്ട നിര്‍മ്മിച്ചത്. മുഗള്‍ രാജാവായിരുന്ന ഔറംഗസീബ് ഈ കോട്ടയില്‍ കഴിഞ്ഞിട്ടുണ്ടത്രേ. ഈ കോട്ട പേഷ്വരാജാക്കന്മാരുടെ അധീനതയിലായിരുന്ന കാലത്ത് ബാജിറാവു രണ്ടാമനും ഇവിടെ കഴിഞ്ഞിട്ടുണ്ടല്ലോ.
ഇവിടുത്തെ അനിമല്‍ പാര്‍ക്ക് ഏറെ രസകരമാണ്. മുയല്‍, കുരങ്ങ്, മയില്‍, അരയന്നം തുടങ്ങിയ പക്ഷിമൃഗാദികളുണ്ട് ഇവിടെ. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന സ്ഥലമാണിത്. അവര്‍ക്കു കളിയ്ക്കാനുള്ള അമ്യൂസ്‌മെന്റ് സൗകര്യങ്ങളും ഇവിടെയുണ്ട്. ഇതിന് സമീപത്തായി എട്ടുമൂലകളുള്ള ഒരു കിണറുണ്ട്. ഇതിനും കോട്ടയുടെ അത്രയും കാലം പഴക്കമുണ്ട്.



Click it and Unblock the Notifications