ബ്രിട്ടീഷുകാരില്‍ നിന്നും ഇന്ത്യ സ്വതന്ത്രയാകുന്നതിന് മുമ്പേ 1930ല്‍ മൂന്ന് ദിവസത്തേയ്ക്ക് സ്വാതന്ത്ര്യം ആഘോഷിച്ചവരാണ് സോളാപ്പൂരിലെ ജനത. ഈ ദിവസങ്ങളില്‍ സോളാപ്പൂര്‍ മുനിസിപ്പല്‍ കൗണ്‍സിലിന് മുകളില്‍ ദേശീയ പതാക ഉയര്‍ത്തുകയും ചെയ്തിരുന്നു. 1930ല്‍ മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ തുടങ്ങിയ സ്വാതന്ത്ര്യസമരത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടായിരുന്നു സോളാപ്പൂരിലെ സ്വാതന്ത്ര്യ പ്രഖ്യാപനം നടന്നത്.
ഇന്ത്യയിലെ ആദ്യത്തെ മുനിസിപ്പല്‍ കൗണ്‍സിലാണ് സോളാപ്പൂരിലേത്. പലപ്രമുഖ സ്വാതന്ത്ര്യ സമരസേനാനികളുടെയും പ്രതിമകള്‍ സോളാപ്പൂരില്‍ കാണാം, മാത്രമല്ല സേനാനികളുടെ സ്മരണയ്ക്കായി ഹുതാത്മ ചൗക്ക് എന്നൊരു സ്മാരകവും ഇവിടെയുണ്ട്.



Click it and Unblock the Notifications