ലഡാക്കിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന സോജിലാ ചുരം സോനാമാര്‍ഗില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 3465 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സോജിലാ ചുരം താഴ്വരയിലെ ഏറ്റവും അപകട സാധ്യതയുള്ള റോഡുകളില്‍ ഒന്നായാണ് ഗണിക്കപ്പെടുന്നത്. ലേക്കും കാര്‍ഗിലിനുമിടയില്‍ സമുദ്രനിരപ്പില്‍ നിന്ന് 4108 മീറ്റര്‍ ഉയരത്തിലുള്ള ഫോതു ലാ ചുരം കഴിഞ്ഞാല്‍ ഏറ്റവും ഉയരം കൂടിയ ചുരം റോഡുകളില്‍ ഒന്നാണ് സോജിലയിലേത്.
മഞ്ഞു മലകളാലും കശ്മീര്‍,ദ്രാസ് താഴ്വരകളാലും വനങ്ങളാലും ചുറ്റപ്പെട്ട സോജിലാപാസിലൂടെ വസന്തകാലത്ത് മാത്രമേ ഗതാഗതം സാധ്യമാകൂ. തണുപ്പ്കാലത്ത് ഗതാഗതം ഒരു നിലക്കും സാധ്യമാകാത്ത വിധം മഞ്ഞുമൂടി കിടക്കുകയാകും ഇവിടെ. ലേയെയും ശ്രീനഗറിനെയും ബന്ധിപ്പിക്കുന്ന നാഷനല്‍ ഹൈവേ ഒന്നിലൂടെ മാത്രമേ സഞ്ചാരികള്‍ക്ക് ഇവിടെയത്തൊന്‍ കഴിയൂ.



Click it and Unblock the Notifications