ശ്രീനഗര്‍ മലനിരകളിലെ മനോഹര തടാകമായിരുന്ന അഞ്ചാര്‍ തടാകം അനധികൃതമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, കൈയ്യേറ്റം, മലീനീകരണം എന്നിവ മൂലം ഏതാണ്ട് പൂര്‍ണമായും നശിച്ച അവസ്ഥയിലാണ്. പണ്ട് ദാല്‍ തടാകവുമായി ബന്ധപ്പെട്ടു കിടന്നിരുന്ന അഞ്ചാര്‍ തടാകം വിനോദ സഞ്ചാരികള്‍ക്കിടയില്‍ വളരെ പ്രശസ്‌തമായിരുന്നു. മലിനീകരണം കൂടിയതിനെ തുടര്‍ന്ന് വെള്ളത്തിന്റെ ക്ഷാരഗുണം കൂടിയതും പായലും മറ്റ് ചെടികളും നിറഞ്ഞതും ഈ തടാകത്തിലെ യാത്ര ദുര്‍ഘടമാക്കിയിരിക്കുകയാണ്.
ഈ സ്ഥിതിയിലും പക്ഷി നിരീക്ഷണത്തിന് അനുയോജ്യമായ സ്ഥമാണിവിടം. ഷികാര തടി വള്ളങ്ങളില്‍ സഞ്ചരിക്കാനുള്ള സൗകര്യമുണ്ട്. ശൈത്യകാലത്ത് നിരവധി ജലപക്ഷികളെ ഇവിടെ കാണാന്‍ കഴിയും.



Click it and Unblock the Notifications