മഖ്ദം സാഹിബ് ക്ഷേത്രത്തിന്റെ താഴെയായി സ്ഥിതി ചെയ്യുന്ന അഖുന്ദ് മുല്ല മസ്ജിദ് അഥവ അഖൂന്‍ മുല്ല ഷാജയാഹന്റെ പുത്രനായ ദാര ഷിഖോ അദ്ദേഹത്തിന്റെ ഗുരുവായ അഖുന്‍ മുല്ല ഷായോടുള്ള ബഹുമാനാര്‍ത്ഥം പണികഴിപ്പിച്ചതാണ്. തിളങ്ങുന്ന ചാരനിറത്തിലുള്ള ചുണ്ണാമ്പ് കല്ലില്‍ തീര്‍ത്ത ഈ മസ്ജിദ് പള്ളിക്കുള്ളിലെ പള്ളിയായാണ് കരുതുന്നത്. പള്ളിയിലെ പ്രധാന ആരാധനാലയം ചുറ്റുമുള്ള നടുമുറ്റം കാരണം മറ്റ് ഭാഗങ്ങളില്‍ നിന്നും പൂര്‍ണമായി വേറിട്ടു നിര്ക്കുകയാണന്ന് തോന്നിപ്പിക്കും. പ്രസംഗ പീഠത്തിലെ കല്ലില്‍ തീര്‍ത്ത താമര വളരെ ആകര്‍ഷണീയമാണ്. 1649 ന് മുമ്പ് പണികഴിപ്പിച്ചതാണിതെന്നാണ് ലിഖിതങ്ങല് നല്കുന്ന സൂചന. പ്രത്യേകം നിര്‍മ്മിച്ചിട്ടുള്ള പ്രാര്‍ത്ഥന മുറിയും മറ്റൊരു പ്രധാന ആകര്‍ഷണമാണ്.