കാശ്‌മീരില്‍ അവശേഷിക്കുന്ന മുഗള്‍ സൗധങ്ങളില്‍ ഏറ്റവും വലുത് 1623 ല്‍ നൂര്‍ജഹാന്‍ പണികഴിപ്പിച്ച പതര്‍ മസ്‌ജിദ് ആണന്നാണ് കരുതപ്പെടുന്നത്. ഝലം നദിക്ക് മറുവശത്ത് സ്ഥിതി ചെയ്യുന്ന മസ്‌ജിദ് ഷാ ഹമദാന്‍ മോസ്‌കിന് അഭിമുഖമായാണ് നില്‍ക്കുന്നത്. പ്രശസ്‌ത മുഗള്‍ ചരിത്രകാരനും ശില്‍പിയുമായിരുന്ന മാലിക് ഹൈദര്‍ ചൗധരിയുടെ മേല്‍നോട്ടത്തില്‍ പണിതതാണീ മസ്‌ജിദ് എന്നാണ് വിശ്വാസം. മധ്യത്തിലായുള്ള വലിയ പ്രവേശന കവാടത്തിന് പുറമെ ലംബമായി നിര്‍മ്മിച്ച ഒമ്പത് കമാനങ്ങള്‍ പള്ളിയ്‌ക്കുണ്ട്. അടുത്തിടെ കമാനങ്ങളെല്ലാം പാറകഷ്‌ണങ്ങള്‍ വച്ച് അടച്ചു. നിലവില്‍ പൂര്‍ണമായി നശിച്ചു കഴിഞ്ഞ പള്ളിയിലേക്ക് മുഗള്‍ നിര്‍മാണ ശൈലിയില്‍ തല്‍പരരായ നിരവധി പുരാവസ്‌തു ഗവേഷകരും ചരിത്രകാരന്‍മാരും എത്താറുണ്ട്.



Click it and Unblock the Notifications