ശൃംഗേരിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എത്തിച്ചേരാവുന്ന മനോഹരമായ ഗ്രാമമാണ് കിഗ്ഗ. ശൃംഗേരിയിലെത്തുന്ന സഞ്ചാരികള്‍ സമയം അനുവദിക്കുമെങ്കില്‍ കിഗ്ഗയില്‍ പോകുന്നത് മനോഹരമായ ഒരു അനുഭവമായിരിക്കും. മനോഹരമായ ഭൂപ്രകൃതിയും നരസിംഹ പര്‍വ്വതത്തിലേക്കുള്ള ട്രക്കിംഗ് സൗകര്യവുമാണ് കിഗ്ഗയിലെ പ്രത്യേകതകള്‍. ഋഷ്യശൃംഗന് വേണ്ടി പണികഴിപ്പിച്ചിരിക്കുന്ന ക്ഷേത്രമാണ് ഇവിടത്തെ മറ്റൊരു പ്രധാന പ്രത്യേകത.
പൂര്‍ണമായും ഗ്രാനൈറ്റ് കൊണ്ടാണ് ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഈ ക്ഷേത്രത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് ചന്ദ്രക്കലയോട് കൂടിയ ശിവലിംഗം കാണാം. റോക്ക് ക്ലൈംബിംഗിനും, ട്രക്കിഗിനും ക്യാംപിംഗിനും താല്പര്യമുള്ള സഞ്ചാരികള്‍ക്ക് ഏറ്റവും അനുയോജ്യമാണ് കിഗ്ഗ. സമീപത്തായുള്ള വസിഷ്ഠ മുനിയുടെ ആശ്രമവും സിരിമാനെ വെള്ളച്ചാട്ടവുമാണ് കിഗ്ഗയില്‍ കാണാന്‍ സാധിക്കുന്ന മറ്റ് പ്രധാന കാര്യങ്ങള്‍.