തിരുച്ചിറപ്പള്ളി ജില്ലയിലെ ശ്രീരംഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ക്ഷേത്രമാണ് ചമയപുരം മാരിയമ്മന്‍ ക്ഷേത്രം. നൂറുകണക്കിന് ആളുകള്‍ ദിവസേന ഈ പേരുകേട്ട ക്ഷേത്രത്തില്‍ തൊഴാനെത്തുന്നു. ഞായര്‍, ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ചമയപുരം മാരിയമ്മന്‍ ക്ഷേത്രത്തില്‍ പ്രത്യേക പൂജകളുണ്ട്. അരിപ്പൊടി, നെയ്യ്, പരിപ്പ്, വെല്ലം തുടങ്ങിയവ ഭക്തര്‍ ഇവിടേക്ക് കാഴ്ചയായി എത്തിക്കുന്നു.
തീര്‍ത്ഥാടനത്തിന് മാത്രമല്ല, മെയ് മാസത്തില്‍ ഇവിടെ നടക്കുന്ന രഥോത്സവം കാണാനായും നിരവധി ആളുകള്‍ ചമയപുരം മാരിയമ്മന്‍ ക്ഷേത്ത്രില്‍ വരുന്നു. ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ നടക്കുന്ന ഫഌവര്‍ ഫെസ്റ്റിവലും വളരെ പേരുകേട്ടതാണ്. പൂച്ചൊരിതള്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.



Click it and Unblock the Notifications