ബ്രട്ടീഷുകാരുടെ അനധികൃത ചുങ്കപ്പിരിവിനെതിരേ 1918ല്‍ സ്വാതന്ത്ര്യസമരസേനാനിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ നേതൃത്വത്തില്‍ സമരം തുടങ്ങിയത് ബര്‍ഡോളി നഗരത്തില്‍ വച്ചായിരുന്നു. പിന്നീട് നടപ്പിലാക്കിയ നികുതി വര്‍ധനവിനെതിരേ സര്‍ദാര്‍ പ്രക്ഷോഭം പ്രഖ്യാപിച്ചതും ഇവിടെവച്ചാണ്.
ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന ഉപ്പുസത്യാഗ്രഹത്തിന് മുന്നോടിയായാണ് സര്‍ദാര്‍ അന്ന് പ്രക്ഷോഭം തുടങ്ങുന്നത്.സ്വരാജ് ആശ്രമം,പൂന്തോട്ടം,മ്യൂസിയം,ഖാദി തൊഴില്‍ശാലകള്‍,ഗാന്ധിജി ഇന്ത്യയുടെ സ്വയംഭരണം പ്രഖ്യാപിച്ച മാവിന്‍ ചുവട് എന്നിങ്ങനെ ചരിത്രപ്രധാനമായ ഒട്ടേറെ കാഴ്ച്ചകള്‍ നിറഞ്ഞയിടമാണ് ബര്‍ഡോളി.



Click it and Unblock the Notifications