Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഉദ്‍വാധ

ഉദ്‍വാധ - പാഴ്സികളുടെ കേന്ദ്രം

8

ഇന്ത്യന്‍ സൗരാഷ്ട്രിയന്‍സ് അഥവാ പാഴ്സികളുടെ ഒരു പ്രധാന കേന്ദ്രമാണ് ഗുജറാത്തിലെ വല്‍സാദ് ജില്ലയിലെ ഒരു തീരദേശ നഗരമായ ഉദ്‍വാധ.  ഉദ്‍വാധ എന്ന വാക്കിനര്‍ത്ഥം ഒട്ടകങ്ങളുടെ മേച്ചില്‍ സ്ഥലമെന്നാണ്. ഇവിടെ ജനവാസം സജീവമാകുന്നതിന് മുമ്പുള്ള  അവസ്ഥയാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നത്. മുസ്ലിംങ്ങളുടെ ആധിപത്യത്തെയും പീഡനങ്ങളെയും തുടര്‍ന്ന് ഇറാനില്‍ നിന്ന് പത്താം  നൂറ്റാണ്ടില്‍ പലായനം ചെയ്തവരാണ് പാഴ്സികള്‍.

വല്‍സാദ് വഴി ഇന്ത്യയിലെത്തിയ ഇവര്‍ പിന്നീട് സഞ്ജന്‍ തുറമുഖം സ്ഥാപിച്ചു. ഉദ്‍വാധിലെ പ്രധാന ആകര്‍ഷണം അതാഷ് ബെഹ്റാമിലെ വിശുദ്ധ അഗ്നിയാണ്. പാഴ്സികളുടെ വിശ്വാസം അനുസരിച്ച് അഗ്നിയുടെ ഏറ്റവും ഉയര്‍ന്ന അവസ്ഥയാണ് ഇത്. ഇത് ഇറാനില്‍ നിന്നാണ് പാഴ്സികള്‍ കൊണ്ടുവന്നത്. ആദ്യം ഇത് സഞ്ജനിലായിരുന്നു സ്ഥാപിച്ചത്. മുഹമ്മദ് ബിന്‍ തുഗ്ലക്കിന്‍റെ ആക്രമണത്തെത്തുടര്‍ന്ന് പാഴ്സികള്‍ ഇത് ഉദ്‍വാധയിലേക്ക് മാറ്റി  പ്രതിഷ്ഠിച്ചു. ലോകത്തിലെ ആകയുള്ള ഒമ്പത് അതാഷ് ബെഹ്റാമുകളിലൊന്നാണ് ഉദ്‍വാധയിലേത്. ഈ ദേവാലയം പല തവണ പുതുക്കിപ്പണിതതാണ്. നിലക്കാതെ എരിയുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള അഗ്നിയാണ് അതാഷ് ബെഹ്റാമിലേത്.  ഇറാന്‍ഷാഹ് എന്നും അതാഷ് ബെഹ്റാമിന് പറയാറുണ്ട്. അതാഷ് ബെഹ്റാമിന്‍റെ സ്ഥാപക ദിനവും, സൗരാഷ്ട്രിയന്‍ കലണ്ടറായ ഷഹെന്‍ഷാഹിയിലെ ഒമ്പതാം മാസത്തിലെ ഒമ്പതാം ദിവസവും ഏറെ ആഘോഷപൂര്‍വ്വമാണ് പാഴ്സികള്‍ ആചരിക്കുന്നത്.

ഷെഹന്‍ഷാഹി കലണ്ടര്‍ ഇംപീരിയല്‍ സൗരാഷ്ട്രിയന്‍ കലണ്ടര്‍ എന്നും അറിയപ്പെടുന്നു. എല്ലാ മാസവും ഇരുപതാം തീയ്യതി വെരെത്രാഗ്ന എന്ന വിജയത്തിന്‍റെ ദേവന്‍റെ ആഘോഷങ്ങളാണ്. ഉദ്‍വാധ ബീച്ചും, പാഴ്സികളുടെ ഭക്ഷണങ്ങളും ഉദ്‍വാധ സന്ദര്‍ശിക്കുന്നവരുടെ പ്രധാന ആകര്‍ഷണങ്ങളാണ്.

ഉദ്‍വാധ പ്രശസ്തമാക്കുന്നത്

ഉദ്‍വാധ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഉദ്‍വാധ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഉദ്‍വാധ

  • റോഡ് മാര്‍ഗം
    മുംബൈയില്‍ നിന്ന് 182 കിലോമീറ്റര്‍ വടക്കായാണ് ഉദ്‍വാധ സ്ഥിതി ചെയ്യുന്നത്. നാഷണല്‍ ഹൈവേ എന്‍.എച്ച് 8 ല്‍ നിന്ന് എട്ടുകിലോമീറ്റര്‍ ദൂരം ഇവിടേക്കുണ്ട്. ഗുജറാത്തിലെ പ്രമുഖ നഗരമായ സൂറത്തിനും സമീപത്തായാണ് ഉദ്‍വാധയുടെ സ്ഥാനം. അഹമ്മദാബാദില്‍ നിന്ന് സൂറത്തിലേക്ക് 264 കിലോമീറ്ററുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഉദ്‍വാധ റെയില്‍വേ സ്റ്റേഷന്‍ ടൗണില്‍ നിന്നും 11 കിലോമീറ്റര്‍ അകലെയാണ്. ഗുജറാത്തിലേക്കും, മുംബൈയിലേക്കും, ഇന്ത്യയിലെ മറ്റ് പ്രമുഖ നഗരങ്ങളിലേക്കും ഇവിടെ നിന്ന് ട്രെയിന്‍ ലഭിക്കും. സൗരാഷ്ട്ര എക്സ്പ്രസ്, ഗുജറാത്ത് എക്സ്പ്രസ്, ഫിറോസ്പൂര്‍ ജനത എക്സ്പ്രസ് എന്നിവ മുംബൈക്കും ഉദ്‍വാധക്കും ഇടയില്‍ സര്‍വ്വീസ് നടത്തുന്നവയാണ്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    സൂറത്ത് എയര്‍പോര്‍ട്ടാണ് ഉദ്‍വാധക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon