സൂററ്റിന് 30 കിലോമീറ്റര്‍ തെക്കായി പൂര്‍ നദിക്കരയില്‍ സ്ഥിതിചെയ്യുന്ന വാണിജ്യകേന്ദ്രമാണ് നവസരി.എ ഡി 1142ല്‍ പാഴ്സികള്‍ കുടിയേറിപ്പാര്‍ത്തത് ഇവിടെയാണ്.പാഴ്സികളുടെ ആരാധനാലയങ്ങളും പാര്‍സ്വനാഥ് ജൈനക്ഷേത്രവും,പ്രശസ്തമായ സയ്യിദ് സാദത്ത് ദര്‍ഗ്ഗയുമാണ് നവസരിയിലെ പ്രധാനകാഴ്ച്ചകള്‍.
റ്റാറ്റാ ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസിന്‍റെ സ്ഥാപകന്‍ ജംഷഡ്ജി റ്റാറ്റായുടെ ജന്‍മസ്ഥലം എന്ന നിലയിലും നവസരി പ്രസിദ്ധമാണ്. അദ്ദേഹത്തിന്‍റെ വസതിയിന്നും ഒരു സ്മാരകമായി ഇവിടെ നിലനിര്‍ത്തിയിട്ടുണ്ട്.



Click it and Unblock the Notifications