താമെങ്‌ലോങ് ജില്ലാ ആസ്ഥാനത്ത് നിന്നും 27 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന തരോണ്‍ ഗുഹയ്‌ക്ക് 655.6 മീറ്റര്‍ നീളമുണ്ട്. ഗുഹയ്‌ക്ക് പുറത്തേക്കുള്ള അഞ്ച് വഴികളും 34 സന്ധികളുമുണ്ട്. വടക്കന്‍ വിയറ്റ്‌നാമിലെ ഹോബിനിയന്‍ സംസ്‌കാരം കാലങ്ങളോളം ഇവിടെ ഉണ്ടായരുന്നു എന്നതിന്റെ തെളിവുകളാണ് ഗുഹയില്‍ നടത്തിയ പര്യവേഷണങ്ങള്‍ നല്‍കുന്നത്. ഗുഹയ്‌ക്കുള്ളില്‍ പ്രവേശിക്കണമെന്നുള്ളവര്‍ക്കായി ഗുഹയ്‌ക്കുള്ളിലെ 655.6 മീറ്ററിന്റെയും ഭൂപടം ഗുഹാ കവാടത്തില്‍ വരച്ച് വെച്ചിട്ടുണ്ട്. ഗുഹയ്‌ക്കുള്ളിലെ ഓരോ വളവും തിരിവും മനസ്സിലാക്കാന്‍ ഇത് സഹായിക്കും. ഭൂപടം കല്ലില്‍ കൊത്തി ചായം തേച്ചാണ് വച്ചിരിക്കുന്നത്.സാഹസികരെ സംബന്ധിച്ച് വളരെ താല്‍പര്യമുള്ള സ്ഥലമാണ് താരോണ്‍ ഗുഹ.



Click it and Unblock the Notifications