മഹാരാഷ്ട്രയിലെ തപോള പ്രദേശത്തുള്ള രണ്ട് പുരാതനമായ കോട്ടകളാണ് വസോട്ട, ജയ്ഗഡ് കോട്ടകള്‍. ചരിത്രപരമായ പ്രാധാന്യമുള്ള ഈ കോട്ടകള്‍ നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. കൊയാന വന്യജീവി സങ്കേതത്തിനടുത്തായി കനത്ത കാടിന് നടുവിലാണ് വസോട്ട കോട്ട സ്ഥിതി ചെയ്യുന്നത്.
ശിവസാഗര്‍ തടാകത്തിന് അരികിലെ ഈ കോട്ട ശിലാഹര് രാജവംശത്തിലെ ഭോജരാജന് രണ്ടാമനാണ് പണികഴിപ്പിച്ചത് എന്നുകരുതുന്നു. പിന്നീട് ഈ കോട്ട ഛത്രപതി ശിവജി കീഴടക്കി. വ്യാഘ്രാഘട്ട് എന്നറിയപ്പെട്ടിരുന്ന ഈ കോട്ട പിന്നീട് മൂന്നായി വിഭജിക്കപ്പെട്ടു. നാഗേശ്വര്‍, നവീന്‍ വസോട്ട, ജുന വസോട്ട എന്നിവയാണ് ഇപ്പോള്‍ ഇവയുടെ പേരുകള്‍.