ഇന്ത്യയുടെ കിഴക്കേ അറ്റത്ത്, ഏറ്റവുമാദ്യം സൂര്യന് ഉദിക്കുന്ന ചെറുഗ്രാമമാണ് ഡോങ്ങ്. തെസുവില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ വാലോങ്ങിനടുത്താണ് ഈ സ്ഥലം. ഇവിടേക്ക് എല്ലാ കാലാവസ്ഥയിലും യാത്ര ചെയ്യാന്‍ ഉതകുന്ന റോഡാണുള്ളത്. മഞ്ഞണിഞ്ഞ പര്‍വ്വത ശൃംഗങ്ങളിലും, നീല പൈന്മരങ്ങളിലും സൂര്യന്റെ ആദ്യകിരണങ്ങള്‍ പതിക്കുന്ന കാഴ്ച ഏറെ മനോഹാരിതയാര്‍ന്നതാണ്.