തലശ്ശേരിയുടെ സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ ഒരു അടയാളമാണ് രണ്ടാത്തറ കറുവ എസ്റ്റേറ്റ്. പുരതാനകാലം മുതല്‍ തലശ്ശേരിക്ക് സുഗന്ധവ്യഞ്ജന കച്ചവടത്തില്‍ നിര്‍ണായക സ്ഥാനമുണ്ടായിരുന്നു. തീരത്തോട് ചേര്‍ന്ന്കിടക്കുന്ന തലശ്ശേരി കുരുമുളക്, കറുവപ്പട്ട, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തുവന്നു. രണ്ടാത്തറ എന്ന സ്ഥലത്താണ് കറുവ തോട്ടം സ്ഥിതിചെയ്യുന്നത്. അതുകൊണ്ടാണ് ഈ തോട്ടത്തിന് രണ്ടാത്തറ കറുവ എസ്റ്റേറ്റ് എന്ന പേരുവരാനുള്ള കാരണം.
ഹൈദരലി, ടിപ്പുസുല്‍ത്താന്‍, പഴശ്ശിരാജ മുതലായ ഭരണാധികാരികളില്‍ നിന്നേറ്റ തിരിച്ചടികള്‍ കാരണം സുഗന്ധവ്യഞ്ജന കയറ്റുമതി നഷ്ടത്തിലാകാന്‍ തുടങ്ങിയപ്പോള്‍ ബ്രിട്ടീഷുകാരണാ രണ്ടാത്തറയില്‍ ഈ കറുവ എസ്റ്റേറ്റ് ആരംഭിച്ചത്. ബ്രിട്ടീഷ് ചരിത്രകാരനും മലബാര്‍ മാനുവലിന്റെ കര്‍ത്താവുമായ വില്യം ലോഗന്റെ കുറിപ്പുകള്‍ പ്രകാരം രണ്ടാത്തറ കറു എസ്റ്റേറ്റ് ആയിരം ഏക്കറിലധികം പ്രദാശത്ത് വ്യാപിച്ചുകിടക്കുന്നു. കുരുമുളക്, കറുവ, പരുത്തി തുടങ്ങിയവയും ഇവിടെ കൃഷിചെയ്തിരുന്നു. പ്രകൃതി സ്‌നേഹികളായ സഞ്ചാരികള്‍ക്ക് ഇഷ്ടമാകുന്ന ഒരു ആകര്‍ഷണകേന്ദ്രമാണ് കറുവ എസ്റ്റേറ്റ്.



Click it and Unblock the Notifications