തലശ്ശേരിയിലെ പ്രധാനപ്പെട്ട ഒരു ആകര്‍ഷണകേന്ദ്രമാണ് വെല്ലസ്ലി ബംഗ്ലാവ്. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ തലശ്ശേരിയില്‍ ക്രിക്കറ്റ് കൊണ്ടുവന്നത് കേണല്‍ ആര്‍തര്‍ വെല്ലസ്ലിയാണ്. വെല്ലിംഗ്ടണിലെ പ്രഭുവായിരുന്ന കേണല്‍ ആര്‍തര്‍ വെല്ലസ്ലിയില്‍ നിന്നാണ് വെല്ലസ്ലി ബംഗ്ലാവ് എന്ന പേരിന്റെ ഉത്ഭവം.
വെല്ലസ്ലിയും കൂട്ടരും ക്രിക്കറ്റ് പരിശീലനത്തിനായി ഉപയോഗിച്ചിരുന്നത് ഈ ബംഗ്ലാവിന്റെ പരിസരത്തായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ നിര്‍ണായക സ്ഥാനമുള്ള ഈ കെട്ടിടം ഇന്ന് സബ് കളക്ടറുടെ വസതിയാണ്. തലശ്ശേരി നഗരത്തില്‍ നിന്നും റോഡ് മാര്‍ഗം എളുപ്പത്തില്‍ ഇവിടെ എത്തിച്ചേരാം. തലശ്ശേരി കോട്ട, ജുമാ മസ്ജിദ്, ഇംഗ്ലീഷ് ചര്‍ച്ച് തുടങ്ങിയവയാണ് വെല്ലസ്ലി ബംഗ്ലാവിന് പരിസരത്തെ മറ്റ് കാഴ്ചകള്‍.



Click it and Unblock the Notifications