Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തഞ്ചാവൂര്‍ » ആകര്‍ഷണങ്ങള് » സരസ്വതി മഹല്‍ ലൈബ്രറി

സരസ്വതി മഹല്‍ ലൈബ്രറി, തഞ്ചാവൂര്‍

34

ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ലൈബ്രറികളില്‍ ഒന്നാണ്‌ സരസ്വതി മഹല്‍ ലൈബ്രറി. പനയോലയിലും പേപ്പറിലുമായുള്ള നിരവധി കൈഎഴുത്ത്‌ ലിഖിതങ്ങള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്‌. തമിഴ്‌, മറാത്തി, തെലുങ്ക്‌, മറാഠി, ഇംഗ്ലീഷ്‌ എന്നിങ്ങനെ വിവിധ ഭാഷകളില്‍ എഴുതപെട്ടിട്ടുള്ളവയാണ്‌ ഇവ. എഡി 1535 - എഡി 1675 വരെ ഭരണം നടത്തിയിരുന്ന നായക്‌ രാജാവ്‌ കൊട്ടാരം ലൈബ്രറിയായി തുടങ്ങിയതാണ്‌ സരസ്വതി മഹല്‍ ലൈബ്രറി. മറാത്ത രാജാക്കന്‍മാര്‍ വളരെ പെട്ടന്ന്‌ തഞ്ചാവൂരിന്റെ ഭരണം കൈയാളുകയും സര്‍ഫോജി രണ്ടാമന്റെ നേതൃത്വത്തിലാവുകയും ചെയ്‌തു. 1918 മുതല്‍ തമിഴ്‌നാട്‌ സര്‍ക്കാരിന്റെ കീഴിലാണ്‌ ലൈബ്രറിയുടെ നിയന്ത്രണം. പൊതു ജനങ്ങള്‍ക്കായി ലൈബ്രറി തുറന്നു കൊടുക്കുന്നത്‌ 1998 ലാണ്‌.

ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ കമ്പ്യൂട്ടര്‍ വത്‌കരിക്കുന്ന പ്രവര്‍ത്തനങ്ങളും അന്ന്‌ തുടങ്ങി. 1807 പ്രിന്റ്‌ ചെയ്‌തിട്ടുള്ള മദ്രാസ്‌ അല്‍മനാക്‌, 1791 ല്‍ ആംസ്‌ട്രഡാമില്‍ പ്രിന്റ്‌ ചെയ്‌തിട്ടുള്ള സചിത്ര ബൈബിള്‍ എന്നിവയെല്ലാം ലൈബ്രറിയിലെ അപൂര്‍വ ശേഖരങ്ങളാണ്‌. ലൈബ്രറിയുടെ പ്രാധാന്യം ജനങ്ങള്‍ക്ക്‌ മനസ്സിലാക്കി കൊടുക്കുന്നതിനായി ഒരു മ്യൂസിയവും ലൈബ്രറിക്കുള്ളില്‍ പ്രവര്‍ത്തിയ്‌ക്കുന്നുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue