മറാത്ത രാജാവായിരുന്ന സെര്‍ഫോജി രണ്ടാമന് 1814-1815 കാലയളവില്‍ പണികഴിപ്പിച്ചതാണ് മനോര കോട്ട. തഞ്ചാവൂരില്‍ നിന്നും 65 കിലോമീറ്റര്‍ അകലെയായാണ് കോട്ട സ്ഥിതി ചെയ്യുന്നത്. ഫ്രഞ്ച് ചക്രവര്‍ത്തിയായിരുന്ന നെപ്പോളിയന് ബോണാപാര്ട്ടിനെതിരെ വിജയം നേടി കൊണ്ടുള്ള ബ്രിട്ടീഷ് മുന്നേറ്റ ത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി പണികഴിപ്പിച്ചതാണീ കോട്ട. എട്ട് നിലകളുള്ള ഷഡ്ഭുജ ഗോപുരത്തിന്റെ ഉയരം 23 മീറ്ററാണ്. മിനാരറ്റ് എന്നതില്‍ നിന്നുമാണ് മനോര എന്ന വാക്കുണ്ടായത്. 2004 ല്‍ ഇന്ത്യന്‍ മഹാസുദ്രത്തിലുണ്ടായ സുനാമിയില്‍ കോട്ടയ്ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. പിന്നീട് കോട്ട പുതുക്കി പണിയുകയും വിനോദ സഞ്ചാരികള്‍ക്കായുള്ള താവളം, കുട്ടികള്‍ക്കുള്ള പാര്‍ക്ക് എന്നിവ കൂടി കൂട്ടി ചേര്‍ക്കുകയും ചെയ്തു. ശ്രീലങ്കയുടെ ഒരു ഭാഗം മുകളില്‍ നിന്നും നോക്കി പരിശോധിക്കുന്നതിന് കോട്ട ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നുണ്ട്. രാജാവ് നിരവധി നിധികള്‍ ഇവിടെ ഒളിപ്പിച്ചു വച്ചിരുന്നതായി അഭ്യൂഹങ്ങളുണ്ട്. ഇതിനായി പ്രാദേശിക വാസികള്‍ നടത്തിയ തിരച്ചിലുകളും കോട്ടയ്ക്ക് നാശം സംഭവിക്കാന്‍ കാരണമായിട്ടുണ്ട്.