1779 എഡിയില്‍ ചോള രാജാവായ രാജ സെര്‍ഫോജി പണി കഴിപ്പിച്ചതാണ് ഷ്വാര്‍ട്‌സ് ചര്‍ച്ച്. ഡച്ച് മിഷനിറിയായ റവറന്റ് ഫ്രഡറിക് ക്രിസ്റ്റ്യന്‍ ഷ്വാര്‍ട്‌സിനോടുള്ള അദ്ദേഹത്തിന്റെ ബഹുമാനവും ഇഷ്‌ടവും പ്രകടമാക്കുന്നതിനായി പണികഴിപ്പിച്ചതാണീ പള്ളി. തഞ്ചാവൂര്‍ കൊട്ടാരം ഉദ്യാനത്തിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. വിവിധ മതവിശ്വാസങ്ങളോടുള്ള ചോള രാജാക്കന്‍മാരുടെ സഹിഷ്‌ണുതയുടെയും വിശാലമനസ്‌കതയുടെയും തെളിവാണ് ഷ്വാര്‍ട്‌സ് ചര്‍ച്ച്.
മിഷനറിയുടെ മരണ സമയത്ത് അദ്ദേഹത്തിന്റെ കൈപിടിച്ച് അനുഗ്രം വാങ്ങുന്ന രാജാവിന്റെ മാര്‍ബിളില്‍ തീര്‍ത്ത പ്രതിമ പള്ളിയില്‍ കാണാന്‍ കഴിയും രാജാവിന്റെ നിര്‍ദ്ദേശ പ്രകാരം ജോണ്‍ ഫ്ലാക്സ്മാന്‍ പണികഴിപ്പിച്ചതാണ് ഈ സ്‌മാരകം. സന്ദര്‍ശകരെ ഏവരേയും ഒരു പോലെ ആകര്‍ഷിക്കുന്ന ഒന്നാണീ സ്‌മാരകം. ക്രിസ്‌തുമത വിശ്വാസികളുടെ പ്രധാന ആരാധനാലയമായിരുന്നു ഇവിടം.



Click it and Unblock the Notifications