ദക്ഷിണേന്ത്യയിലെ ഒരു പ്രധാന ക്ഷേത്രമാണ് തേനി ജില്ലയിലെ ബാലസുബ്രഹ്മണ്യ ക്ഷേത്രം, പെരിയാകുളം. ചോളഭരണാധികാരിയായിരുന്ന രാജേന്ദ്ര ചോളനാണ് ഇത് സ്ഥാപിച്ചത്. മുരുകന് സമര്‍പ്പിക്കപ്പെട്ട ക്ഷേത്രമാണിത്. ഭാര്യയോടൊപ്പമുള്ള ആറ് തലയുള്ള മുരുകനാണ് ഇവിടുത്തെ പ്രതിഷ്ഠ. ഈ പ്രതിമ താഴെ നിലയില്‍ തുളച്ച് വെയ്ക്കപ്പെട്ടിരിക്കുന്നു. തമിഴ്നാട്ടില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ഒരു ക്ഷേത്രമാണ് ഇത്.ഈ ക്ഷേത്രത്തിന് 2000 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. വരാഹ നദിക്കരയിലാണ് ബാലസുബ്രഹ്മണ്യ ക്ഷേത്രം.
ഐതിഹ്യമനുസരിച്ച് കുഞ്ഞിന് മുല കൊടുത്തുകൊണ്ടിരുന്ന ഒരു പന്നിയെ രാജാവായ രാജേന്ദ്ര ചോളന് അബദ്ധത്തില്‍ അമ്പെയ്ത് കൊന്നു. അപ്പോള്‍ വിശന്നിരിക്കുന്ന പന്നിക്കുഞ്ഞുങ്ങള്‍ക്ക് മുരുകന് തീറ്റകൊടുക്കുന്നതായി രാജാവ് കണ്ടു. ഈ കാഴ്ച കണ്ട് അവിടെ ഒരു ക്ഷേത്രം നിര്‍മ്മിക്കാന്‍ രാജേന്ദ്രചോളന് ഉത്തരവിട്ടു. ഈ കഥ ക്ഷേത്രച്ചുവരില്‍ കൊത്തിവച്ചിട്ടുണ്ട്. കാശിയിലേക്ക് തീര്‍ത്ഥയാത്ര പോകുന്നതിന് തുല്യമാണ് ബാലസുബ്രഹ്മണ്യ ക്ഷേത്രം സന്ദര്‍ശിക്കുന്നത് എന്നാണ് വിശ്വാസം.