93 കിലോമീറ്റര്‍ തേനിയില്‍ നിന്നും , ആനിപ്പട്ടിയില് നിന്ന് 78 കിലോമീറ്ററും അകലെയാണ് മാവൂത്ത്. വാരുഷനാട് കുന്നില്‍ സ്ഥിതി ചെയ്യുന്ന വേലാപ്പര്‍ ക്ഷേത്രം ഇവിടെയാണ്. വിനായകനാണ് ഇവിടുത്തെ പ്രതിഷ്ഠ. സപ്തകന്നികകളുടെ ഒരു ശ്രീകോവില്‍ ഇവിടെയുണ്ട്.ഇത് നിര്‍മ്മിച്ചത് കണ്ടമാനൂര്‍ സമീന്ദാരാണ്. ക്ഷേത്രത്തിനകത്ത് ഒരു ഉറവയുണ്ട്. ഇതില്‍ നിന്നുള്ള വെള്ളത്തിന് രോഗങ്ങളും, വേദനകളും മാറ്റാന്‍ കഴിവുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു. തമിഴില്‍ മാവൂത്ത് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് മാവിന്കൂട്ടങ്ങളുടെ ഉറവിടം എന്നാണ്. ഈ പ്രദേശത്ത് കനത്ത മഴ ലഭിക്കാറുണ്ട്. ഈ വെള്ളം മാവുകള്‍ സ്വീകരിക്കുന്നു. മാവൂത്ത് സന്ദര്‍ശനയോഗ്യമായ പ്രകൃതിരമണീയമായ നല്ലൊരു സ്ഥലമാണ്.