പതിനാലാം നൂറ്റാണ്ടില്‍ പാണ്ഡ്യ രാജാവായ വീരപാണ്ഡ്യൻ നാലമൻ പണിത ക്ഷേത്രമാണിത്. പ്രാദേശികമായ വിശ്വാസം അനുസരിച്ച് തന്‍റെ നഷ്ടപ്പെട്ട കാഴ്ച ഗൗമാരിയമ്മനെയും, കണ്ണീശ്വരമുടൈയാരെയും ആരാധിച്ച് കട്ടബൊമ്മന്‍ വീണ്ടെടുത്തു. ഇവിടുത്തെ പ്രതിഷ്ഠയായ ഗൗമാരി വിശ്വാസികളുടെ ആഗ്രഹങ്ങള്‍ സഫലമാക്കുകയും, രോഗങ്ങളും, തകരാറുകളും സൗക്യമാക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.
തമിഴ് മാസമായ ചിത്തിരൈയിലാണ് ഇവിടുത്തെ പ്രധാന ഉത്സവം. ഏപ്രില്‍ മെയ് മാസങ്ങളില്‍ നടക്കുന്ന ഉത്സവം എട്ട് ദിവസം നീണ്ടുനില്ക്കും. തേനിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെ വീരപാണ്ടിയിലാണ് ഗൗമാരിയമ്മന്‍ ക്ഷേത്രം. മുല്ലൈ നദിയുടെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.



Click it and Unblock the Notifications