സുരുളി വെള്ളച്ചാട്ടത്തിനടുത്താണ് കൈലാസ നാഥര്‍ ഗുഹാക്ഷേത്രം. സമുദ്ര നിരപ്പില്‍ നിന്ന് 800 മീറ്റര്‍ ഉയരത്തിലാണ് ഇതിന്‍റെ നില. ആദികാവ്യമായ ചിലപ്പതികാരം പറയുന്നതനുസരിച്ച് ആദി, തായ്, ചിത്തിര എന്നീ വേളകളില്‍ ഇവിടെ ഉത്സവങ്ങള്‍ നടന്നിരുന്നു. ഗുഹക്കുള്ളില്‍ ഒരു ഉറവയുണ്ട്. ഇതിന് രോഗങ്ങള്‍ സുഖപ്പെടുത്താനുള്ള അത്ഭുത സിദ്ധികളുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു. മുസ്ലിം സിദ്ധനായിരുന്ന അബൂബക്കര്‍ മസ്താന്‍ പതിനേഴാം നൂറ്റാണ്ടില്‍ സ്ഥാപിച്ചതെന്ന് കരുതുന്ന ഒരു ദര്‍ഗ്ഗ ക്ഷേത്രത്തിനടുത്തായുണ്ട്. ശനിയാഴ്ചകളില്‍ വിശ്വാസികള്‍ ക്ഷേത്രത്തിലേക്ക് കുടങ്ങളില്‍ പാലുമായി നേര്‍ച്ചയര്‍പ്പിക്കാന്‍ വരുന്നു.



Click it and Unblock the Notifications