തേനിയില്‍ നിന്ന് എഴുപത് കിലോമീറ്റര്‍ അകലെ പശ്ചിമഘട്ടത്തിലാണ് മേഘമലൈ കുന്നുകള്‍. സമുദ്രനിരപ്പില്‍ നിന്ന് 500 അടി ഉയരത്തിലാണിവിടം. സ്വാഭാവികമായ പ്രകൃതി സൗന്ദര്യവും, വന്യമൃഗങ്ങളുമുള്ള സ്ഥലമാണിത്. ഈ പ്രദേശത്ത് നൂറിന് മേലെ ഇനം പക്ഷികളെ കണ്ടെത്തിയിട്ടുണ്ട്. പക്ഷി നിരീക്ഷകരുടെ ഒരു ഇഷ്ട സ്ഥലമാണിത്. ഇവിടുത്തെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായി തമിഴ്നാട് ഗവണ്‍മെന്‍റ് ഇവിടെ ഒരു വൈല്‍ഡ് ലൈഫ് സാങ്ച്വറി നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിരവധി വന്യജീവികകളും, ചിത്രശലഭങ്ങളും, ഉരഗങ്ങളും ഇവിടെ വസിക്കുന്നു. പുള്ളിപ്പുലി, കടുവ, പുള്ളിമാന്‍, കാട്ടുപന്നി, കുരക്കുന്ന മാന്‍, സിംഹവാലന്‍ കുരങ്ങ് തുടങ്ങി അനേകയിനം ജീവജാലങ്ങളെ ഇവിടെ കാണാനാവും.



Click it and Unblock the Notifications