വള്ളിയുടെ ഗുഹ എന്നും ദത്താത്രേയന്റെ ഗുഹ എന്ന പേരിലും അറിയപ്പെടുന്ന ഈ മനോഹര പ്രദേശം തിരുചെണ്ടൂരിലെ പ്രധാന ടൂറിസ്റ്റ്കേന്ദ്രമാണ്. തിരുചെണ്ടൂരിലെ മുരുകക്ഷേത്രത്തിന്റെ വടക്ക് ഭാഗത്തിനഭിമുഖമായി കടല്‍ തീരത്താണ് ഇതുള്ളത്. കടലിന്റെ വിശാല വീക്ഷണം ഇവിടെനിന്ന് കാണാം. മുരുകന്റെ സഖിമാരായ വള്ളിയുടേയും ദേവയാനിയുടേയും രൂപങ്ങള്‍ ഇതിനകത്തുണ്ട്.
16 സ്തൂപങ്ങളുള്ള ഒരു മണ്ഡപം ഇവിടെ കാണാം. 24.5 അടി നീളവും 21.5 അടി വീതിയുമുണ്ട് ഓരോ സ്തൂപത്തിനും. മുരുകന്റെയും വള്ളിയുടെയും കഥകള്‍ പറയുന്ന ഛായാചിത്രങ്ങളും രൂപങ്ങളും കൊത്തുപണികളും ഈ ഗുഹകളില്‍ കാണാം. ഗ്രാനൈറ്റ് കല്ലുകള്‍ തറയില്‍ പാകി ഗുഹ ഈയ്യിടെ നവീകരിച്ചിട്ടുണ്ട്.



Click it and Unblock the Notifications