ഏഴ് സമുദ്രങ്ങളില്‍ നിന്നുള്ള ജലമെന്നാണ് സപ്തസാഗര തീര്‍ത്ഥം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഏഴ് സമുദ്രങ്ങളില്‍ നിന്നുള്ള വെള്ളംകൊണ്ടാണ് ഈ ജലസംഭരണിയില്‍ വെള്ളം നിറയ്ക്കുന്നതെന്നാണ് വിശ്വാസം. ശ്രീ ഉത്വഗണത സ്വാമി ക്ഷേത്രത്തിനടുത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. തിരുമണഞ്ചേരിയില് നിന്നും വളരെ എളുപ്പം ഇവിടെ എത്തിച്ചേരാം. കുട്ടികളുണ്ടാത്തവരെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ടതാണ് ഈ സ്ഥലം . സപ്തസാഗര തീര്‍ത്ഥത്തില്‍ മുങ്ങുന്നവര്‍ക്ക് സന്താനസൗഭാഗ്യം ഉണ്ടാകുമെന്നാണ് വിശ്വാസം. സപ്തസാഗര തീര്‍ത്ഥത്തില്‍ മുങ്ങുന്നതു കൂടാതെ സമീപത്തെ ക്ഷേത്രത്തില്‍ രാഹു ദേവനെ തൊഴാനും കഴിയും.