തിരുവനന്തപുരത്തിന്റെ ഷോപ്പിംഗ് സെന്റര്‍ എന്നുവേണമെങ്കില്‍ ചാല ബസാറിനെ വിളിക്കാം. ഈസ്റ്റ് ഫോര്‍ട്ടിനടുത്ത് കിള്ളിപ്പാലത്തേക്കുള്ള റോഡിലാണ് രണ്ട് കിലോമീറ്റര്‍ മാറി ചാലബസാര്‍. ഇടുങ്ങിയ റോഡിന്റെ രണ്ടുവശത്തായും നിനിരയായി ചെറിയ ചെറിയ ഷോപ്പിംഗ് കേന്ദ്രങ്ങള്‍ കാണാം.
മിക്കവാറും എല്ലാ കടകളും രാവിലെ 9 മുതല്‍ വൈകിട്ട് എട്ടുമണി വരെ തുറന്നിരിക്കും. സ്വര്‍ണം മുതല്‍ പഴങ്ങള്‍, പച്ചക്കറികള്‍ എന്നുവേണ്ട ആവശ്യമുള്ള എന്ത് സാധനങ്ങളും ചാല ബസാറില്‍ കിട്ടും. തിരുവനന്തപുരം യാത്രയ്ക്കായി ഓര്‍മിച്ചുവെക്കാന്‍ വേണ്ടി എന്തെങ്കിലും വാങ്ങാനാഗ്രിക്കുന്നോ, ഒന്നും നോക്കേണ്ട, നേരെ ചാലബസാറിലേക്ക് പോന്നോളൂ.



Click it and Unblock the Notifications