തിരുവനന്തപുരത്തിന്റെ പുറംനാടായ വെമ്പായത്താണ് ഹാപ്പി ലാന്‍ഡ് വാട്ടര്‍ തീം പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. നിരവധി കളികളും വിനോദങ്ങളും നിറഞ്ഞതാണ് മനോഹരമായ ഹാപ്പി ലാന്‍ഡ് വാട്ടര്‍ തീം പാര്‍ക്ക്. ക്രേസി ക്രൂയിസ്, ഫ്‌ളൈയിംഗ് ഫോക്‌സ്, അപ്ഹില്‍ ഡ്രൈവ്, ചാലഞ്ചര്‍ തുടങ്ങിയവയാണ് ഇവിടത്തെ കളികളില്‍ ചിലത്. മികച്ച സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഹാപ്പി ലാന്‍ഡ് വാട്ടര്‍ തീം പാര്‍ക്ക് തയ്യാറാക്കിയിരിക്കുന്നത്.
കുടുംബത്തോടൊപ്പമെത്തി ആസ്വദിക്കാനാവുന്ന തരത്തിലാണ് ഹാപ്പി ലാന്‍ഡ് വാട്ടര്‍ തീം പാര്‍ക്കിന്റെ സംവിധാനം. കുട്ടികള്‍ക്ക് മാത്രമായുള്ള കിഡ്‌സ് വില്ലേജും ഇതിന്റെ ഭാഗമായുണ്ട്. ശനി, ഞായര്‍ ദിവസങ്ങളിലും മറ്റവധി ദിവസങ്ങളിലും പാര്‍ക്ക് അവധിയായിരിക്കും. രാവിലെ പത്തര മുതല്‍ വൈകുന്നേരം ആറുവരെ ഹാപ്പി ലാന്‍ഡ് വാട്ടര്‍ തീം പാര്‍ക്കില്‍ പ്രവേശനമുണ്ട്.



Click it and Unblock the Notifications