ഇന്ത്യയിലെ സുവോളജിക്കല്‍ പാര്‍ക്കുകളില്‍ ആദ്യത്തേതാണ് തിരുവനന്തപുരത്തെ സുവോളജിക്കല്‍ പാര്‍ക്. 1857 ല്‍ തിരുവിതാംകൂര്‍ മഹാരാജാവാണ് ഇത് പണികഴിപ്പിച്ചത്. ഇന്ത്യയിലെയും വിദേശത്തെയുമായി 75 തരത്തിലധികം പക്ഷികളെയും മൃഗങ്ങളെയും കാണാന്‍ സാധിക്കും സുവോളജിക്കല്‍ പാര്‍ക്കില്‍.
ഇന്ത്യന്‍ കാണ്ടാമൃഗം, മണിപ്പൂര്‍ മാന്‍, സിംഹവാലന്‍ കുരങ്ങ്, നീലഗിരി ലാംഗൂര്‍, ഏഷ്യന്‍ ആനകള്‍, ബംഗാള്‍ കടുവ, നീല്‍ഗിരി താര്‍, ജിറാഫ്, കാട്ടുപോത്തുകള്‍, സീബ്ര, കാട്ടുപോത്ത് എന്നിങ്ങനെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നതും അല്ലാത്തതുമായ നിരവധി ജീവിവര്‍ഗങ്ങളെ ഇവിടെ കാണാം. വനപ്രദേശവും തടാകങ്ങളും മറ്റുമായി ഏകദേശം 55 ഏക്കര്‍ പ്രദേശത്ത് വ്യാപിച്ചുകിടക്കുകയാണ് ഈ കൂറ്റന്‍ സുവോളജിക്കല്‍ പാര്‍ക്. പിക്‌നിക്കിനും പഠനയാത്രകള്‍ക്കും പറ്റിയ ഇടമാണ് ഈ സുവോളജിക്കല്‍ പാര്‍ക്.



Click it and Unblock the Notifications