തിരുവണ്ണാമലയിലെ അരുണാചലേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത് അണ്ണമലയുടെ താഴ്വരയിലുള്ള മലയിലാണ്. ഹൈന്ദവര്‍ക്ക് ആരാധനയ്ക്കായുള്ള ഒരു സുപ്രധാന സ്ഥലമാണ് ഇത്. ഭഗവാന് ശിവന്റെ പേരിലുള്ള ഈ ക്ഷേത്രം ശൈവഭക്തരുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്.
ഭഗവാന് ശിവനെ പ്രതിനിധാനം ചെയ്യുന്ന ഒരു ലിംഗം ഈ ക്ഷേത്രത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ശിവനെ കൂടാതെ ശിവന്റെ പത്നിയായ പാര്‍വതിയേയും ഉണ്ണാമലയമ്മന്‍ എന്ന പേരില്‍ ഇവിടെ ആരാധിച്ചുവരുന്നു. അഗ്നിയെ പ്രതിനിധാനം ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ അഗ്നിലിംഗ രൂപത്തിലാണ് ശിവനെ ആരാധിച്ചു പോരുന്നത്.
നായാനാര്സ് എന്ന് അറിയപ്പെടുന്ന പ്രാചീന തമിഴ് കവികളുടെ കൃതികളില്‍ ഈ ക്ഷേത്രത്തെ സംബന്ധിച്ച് പരാമര്‍ശം ഉണ്ടായിട്ടുണ്ട്. പത്ത് ഹെക്ടറില്‍ നിറഞ്ഞ് നില്ക്കുന്ന ഈ ക്ഷേത്രം ഇന്ത്യയിലെ വലിയ ക്ഷേത്രങ്ങളില്‍ ഒന്നാണ്. ഗോപുരം എന്നറിയപ്പെടുന്ന പ്രൌഢഗംഭീരമായ നാലു പ്രവേശന കവാടങ്ങള്‍ ഈ ക്ഷേത്രത്തിനുണ്ട്. ഇതില്‍ കിഴക്കു വശത്തുള്ള ഗോപുരമാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഗോപുരം. 66 മീറ്റര്‍ ആണ് ഇതിന്റെ ഉയരം.