ഒരു സഹസ്രാബ്ദത്തിന്റെ പഴക്കം പേറുന്ന ക്ഷേത്രമാണ് തിരുവണ്ണാമലയിലെ പച്ചൈഅമ്മന്‍ കോവില്‍ . എന്നിരുന്നാലും ക്ഷേത്രത്തിന്റെ ഇന്നത്തെ ഘടനയ്ക്ക് നൂറ്റിയിരുപത് വര് ഷത്തെ കാലപ്പഴക്കമേയുള്ളു. ശിവപത്നിയായ പാര് വ്വതീദേവിയാണ് പച്ചൈഅമ്മന്‍ കോലത്തില്‍ ഇവിടെ പൂജിക്കപ്പെടുന്നത്. ലോകം മുഴുവന്‍ ശാന്തിയും ഐക്യവും ഉണ്ടാവാനാണ് ദേവി ഈ രൂപംപൂണ്ടതെന്നാണ് വിശ്വാസം.
തിരുവണ്ണാമലയില്‍ പണ്ട് പ്ലേഗ് രോഗം പടര്‍ന്ന് പിടിച്ചപ്പോള്‍ ആറ് മാസത്തോളം ഇവിടെയാണ് രമണമഹര്‍ഷി അഭയം തേടിയതെന്ന് പറയപ്പെടുന്നു. 1905 ലായിരുന്നു ഇത്. വിരൂപാക്ഷഗുഹയില്‍ താമസിച്ചിരുന്ന ഇദ്ദേഹം ക്ഷേത്രത്തില്‍ വന്ന കാരണത്താലാണ് രോഗം പിടിപെടാതെ രക്ഷപ്പെട്ടത്. സന്യാസിക്കൂട്ടങ്ങളായി പ്രദക്ഷിണം വെയ്ക്കുന്ന വിശ്വാസികള്‍ ഈ ക്ഷേത്രവും സന്ദര്‍ശിക്കാറുണ്ട്. അകത്തെ വഴിയിലൂടെ വേണം ക്ഷേത്രത്തിനകത്ത് പ്രവേശിക്കാന്‍. പ്ളേഗ് നിയന്ത്രണാധീനമായപ്പോള്‍ മഹര്‍ഷി ഇവിടം വിട്ട് ഗുഹയിലേക്ക് തിരികെ പോയി. എങ്കിലും ഇടയ്ക്കിടെ അദ്ദേഹം ക്ഷേത്രത്തില്‍ വരാറുണ്ടായിരുന്നു.