Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുവണ്ണാമല » ആകര്‍ഷണങ്ങള് » പടവീട് രേണുകാംബക്ഷേത്രം

പടവീട് രേണുകാംബക്ഷേത്രം, തിരുവണ്ണാമല

34

തിരുവണ്ണാമലയില്‍  നിന്ന് ഏഴ് കിലോമീറ്റര്‍  അകലെ പടവീട് പട്ടണത്തിലാണ് ഈ ക്ഷേത്രം. ആദിപരാശക്തിയായ ദേവിയുടെ അനേകം ശക്തിപീതങ്ങളില്‍  ഒന്നാണിത്. അതുകൊണ്ട് തന്നെ ഹിന്ദുജന മനസ്സുകളില്‍  നിര്‍ണ്ണായകമായ സ്വാധീനമാണ് ഈ ക്ഷേത്രത്തിനുള്ളത്. സോമനാഥലിംഗം എന്നപേരില്‍  ഒരു ശിവലിംഗവും ക്ഷേത്രത്തിന്റെ ഗാംഭീര്യത്തിന് മാറ്റ് കൂട്ടും വിധം ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്.

ഒരു ഐതിഹ്യപ്രകാരം, പരശുരാമന്‍  തന്റെ അച്ഛനായ ജമദാഗ്നി മഹര്‍ ഷിയുടെ ആജ്ഞ നിറവേറ്റാന്‍  സ്വന്തം അമ്മയെ ഗളച്ഛേദം ചെയ്തു. ഇതോടൊപ്പം തന്നെ അലക്കുകാരിയായ ഒരു സ്ത്രീയുടെ കഴുത്തും അദ്ദേഹം ഛേദിച്ചിരുന്നു. പുത്രന്റെ പ്രവൃത്തിയില്‍  സംപ്രീതനായ മഹര്‍ഷി ഇഷ്ടമുള്ള വരം ചോദിച്ചുകൊള്ളാന്‍  ആവശ്യപ്പെട്ടു.

രേണുകാദേവി എന്ന തന്റെ അമ്മയ്ക്ക് ജീവന്‍  തിരികെ നല്കാനായിരുന്നു മകന്റെ അഭ്യര്‍ത്ഥന. മുനി അതിന് സമ്മതിച്ചു. പക്ഷേ, കബന്ധങ്ങള്‍  തമ്മില്‍  യോജിപ്പിച്ചപ്പോള്‍  അബദ്ധത്തില്‍  അലക്കുകാരിയുടെയും അമ്മയുടെയും തലകള്‍  മാറിയാണ് ഘടിപ്പിച്ചത്. അലക്കുകാരിയുടെ ഉടലും അമ്മയുടെ തലയുമുള്ള രൂപത്തെയാണ് പടവീട് ക്ഷേത്രത്തില്‍  പൂജിക്കപ്പെടുന്നതെന്നാണ് പുരാണം.

 

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun