ജില്ലയിലെ ഏറ്റവും വലിയ വിഷ്ണുക്ഷേത്രമാണ് തിരുവണ്ണാമലയിലെ നെടുങ്കുന്നം രാമര്‍ ക്ഷേത്രം. വിഷ്ണുവിന്റെ അവതാരങ്ങളില്‍ ഒന്നായ ശ്രീരാമനാണ് ഇവിടത്തെ പൂജാബിംബം. യോഗാസനത്തില് ഇരിക്കുന്ന രൂപത്തിലാണ് ഇവിടത്തെ രാമവിഗ്രഹം.
കോദണ്ഡമെന്ന പേരിലുള്ള തന്റെ വിഖ്യാതമായ വില്ല് കയ്യിലെടുക്കാതെ, വലത് കൈ നെഞ്ചോട് ചേര് ത്ത് വെച്ച് ജ്ഞാനമുതിര എന്ന അവസ്ഥയിലാണ് അദ്ദേഹം ഇരിക്കുന്നത്. തൊട്ടടുത്ത് തന്റെ പ്രിയപത്നിയായ സീതാദേവി സിംഹത്തലകള്‍ കൊത്തിവെച്ച ഒരു പീഠത്തില്‍ ഉപവിഷ്ടയായിരിക്കുന്നതും കാണാം. പനയോലയില്‍ എഴുതിയ ബ്രഹ്മസൂത്രം പാരായണം ചെയ്യുന്ന ഭഗവത് ഹനുമാന് അഥവാ ആഞ്ജനേയരും അരികിലുണ്ട്.
മറ്റെങ്ങും കാണാനാവാത്ത രാമന്റെ ഉപവിഷ്ട രൂപമാണ് ഈ ക്ഷേത്രത്തെ ശ്രദ്ധേയമാക്കുന്നത്. ഏഴ് നൂറ്റാണ്ടുകള്‍ പിന്നിട്ട ഈ പുണ്യക്ഷേത്രം മാറിമാറിവന്ന പല ഭരണാധികാരികളും കാലാനുസൃതമായി നവീകരിച്ചിട്ടുണ്ട്.