അണ്ണാമല പര്‍വ്വതത്തിന്റെ താഴ്വാരത്തിലാണ് അഷ്ടലിംഗ അഥവാ എട്ട് ശിവലിംഗങ്ങളെ പ്രതിഷ്ഠിച്ചിട്ടുള്ള എട്ട് കോവിലുകള്‍ . പതിനാല് കിലോമീറ്റര്‍ വൃത്തപരിധിക്കുള്ളിലാണ് ചെറിയ ദൂരവ്യത്യാസത്തില്‍ ചേര് ന്ന്കിടക്കുന്ന ഈ കോവിലുകള്‍ . തിരുവണ്ണാമലയുടെ ആത്മീയപുണ്യം പ്രതിദ്ധ്വനിക്കുന്നതിന് പ്രധാന കാരണം തന്നെ ഈ വിഗ്രഹങ്ങളാണ്. തീര് ത്ഥാടകരെയും സന്യാസികളെയും ഇവ ഒരുപോലെ ഭക്തപരവശരാക്കുന്നു. കുന്നിന്ചുറ്റും വലംവെച്ച് ഓരോ ലിംഗസന്നിധിയിലും അവര്‍ പ്രാര് ത്ഥനകളും അര് ച്ചനകളും അര്‍പ്പിക്കുന്നു.
ചന്ദ്രന്റെ പന്ത്രണ്ട് രാശികളുമായി ബന്ധപ്പെട്ടതാണ് അഷ്ടലിംഗങ്ങള്‍ . ഇന്ദ്രലിംഗം, അഗ്നിലിംഗം, വായുലിംഗം, വരുണലിംഗം, നിരുതിലിംഗം, കുബേരലിംഗം, ഇസാന്യലിംഗം എന്നിങ്ങനെയാണവ. ഈ ശിവലിംഗങ്ങളുടെയെല്ലാം സമക്ഷത്തില്‍ ചെന്ന് ആരാധനകള്‍ അര് പ്പിക്കുന്നത് 'ഗിരിവലം' അഥവാ കുന്നിന് ചുറ്റുമുള്ള പരിക്രമണം എന്ന സമ്പൂര്‍ണ്ണ പ്രക്രിയയുടെ ഭാഗമാണ്.