തിരുവട്ടാര്‍ പട്ടണത്തിന് വളരെയടുത്തായിട്ടാണ് ഈ തൂക്കുപാലം സ്ഥിതിചെയ്ുയന്നത്. വെള്ളം കടത്തിക്കൊണ്ടുപോകാനായി നിര്‍മ്മിച്ച പാലമാണിത്. പഹ്രലി നദിയ്ക്ക് കുറുകെയാണ് പാലം പണിതിരിക്കുന്നത്. പാലത്തിനടുത്തുള്ള മാത്തൂര്‍ എന്ന ചെറുഗ്രാമത്തിന്റെ പേരിലാണ് പാലവും അറിയപ്പെടുന്നത്.
തിരുവട്ടാര്‍ പട്ടണത്തില്‍ നിന്നും 3കിലോമീറ്റര്‍ യാത്രചെയ്താല്‍ പാലത്തിനടുത്തെത്താം. കന്യാകുമാരിയില്‍ നിന്നും ഇങ്ങോട്ട് 60 കിലോമീറ്റര്‍ ദൂരമുണ്ട്. തെക്കേ ഏഷ്യയിലെ ഏറ്റവും ഉയരംകൂടിയതും വലിപ്പമേറിയതുമായ അക്വാഡെക്ടാണ് മാത്തൂര്‍ തൂക്കുപാലം.
1966ലുണ്ടായ വരള്‍ച്ചയും തുടര്‍ന്നുണ്ടായകെടുതികളെയും തുടര്‍ന്നാണ് ജലസേനചനത്തിനായി ഈ ആക്വാഡെക്ട് നിര്‍മ്മിച്ചത്. ഇപ്പോള്‍ ഇത് തെക്കേഇന്ത്യയിലെ വലിയ ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്നാണിത് വര്‍ധിച്ചുവരുന്ന സന്ദര്‍ശകരെ കണക്കിലെടുത്ത് ടൂറിസം വകുപ്പ് ഇവിടെ പലവിധ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൃത്തിയും വെടിപ്പായുമാണ് പാലവും പരിസരവും സൂക്ഷിക്കന്നത്. പാലത്തിനടുത്തുനിന്നുള്ള പശ്ചിമഘട്ടത്തിന്റെ കാഴ്ച മനോഹരമാണ്.



Click it and Unblock the Notifications