തൂത്തുക്കുടിയിലെ പഴയ ബസ് സ്റ്റാന്റില്‍ നിന്നും 9 കിലോമീറ്റര്‍ അകലെയാണ് ഈ ദ്വീപ്. തുറമുഖത്തോട് ചേര്‍ന്നാണ് ഇതിന്റെ കിടപ്പ്. രണ്ട് ലൈറ്റ് ഹൗസുകളാണ് ഈ ദ്വീപിലെ പ്രധാന ആകര്‍ഷണം, നിറയെ കക്കകള്‍ നിറഞ്ഞുകിടക്കുന്ന ഇവിടുത്തെ തീരവും മനോഹരമാണ്. തദ്ദേശവാസികളും അന്യനാട്ടുകാരും എത്തുന്ന പ്രമുഖ പിക്‌നിക് കേന്ദ്രങ്ങളിലൊന്നാണ് ഈ ദ്വീപിപ്പോള്‍. പൊങ്കല്‍ അവധിക്കാലത്താണ് ഇവിടെ ഏറെ തിരക്കനുഭവപ്പെടുന്നത്. ഇക്കാലത്ത് ദ്വീപിലേയ്ക്ക് നഗരത്തില്‍ നിന്നും പ്രത്യേകം ബസ് സര്‍വ്വീസുകളുണ്ടാകാറുണ്ട്.



Click it and Unblock the Notifications