തിരുച്ചെന്തൂരിനും തൂത്തുക്കുടിയ്ക്കും ഇടയില്‍ സ്ഥിതിചെയ്യുന്നൊരു ഗ്രാമമാണിത്. 250 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന കോര്‍കൈകുളം എന്ന തടാകമാണ് ഇവിടുത്തെ ഏറ്റവും പ്രധാന ആകര്‍ഷണം. പാണ്ഡ്യസാമ്രാജ്യ കാലത്ത് കോര്‍ക്കൈ ഗ്രാം പ്രധാനപ്പെട്ട തുറമുഖമായിരുന്നുവെന്ന് ചരിത്രരേഖകളില്‍ പറയുന്നുണ്ട്.
പുരാതനമായ വെട്രിവേലമ്മന്‍ ക്ഷേത്രവും ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. 1838ല്‍ ഇവിടെ നടന്ന ഉല്‍ഖനനങ്ങളില്‍ ബിസി മൂന്നാം നൂറ്റാണ്ടിലും, എഡി രണ്ടാം നൂറ്റാണ്ടിലും ഉപയോഗിച്ചിരുന്ന ഒട്ടേറെ വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. സംഗം കൃതികകളില്‍ കോര്‍കൈയെക്കുറിച്ച പരാമര്‍ശമുണ്ട്. ഗ്രീക്ക് യാത്രികനായ ടോളമി കോല്‍ഖൈ എന്ന പേരിലാണ് തന്റെ രചനകളില്‍ കോര്‍കൈയെ പ്രതിപാദിച്ചിരിക്കുന്നത്. അതില്‍ ഇവിടുത്തെ പേള്‍ വിളവെടുപ്പിനെക്കുറിച്ചും പറയുന്നുണ്ട്.



Click it and Unblock the Notifications