തൂത്തുക്കുടിയിലെ വളരെ പഴക്കം ചെന്ന ക്രിസ്തീയ ദേവാലയമാണിത്. ഇതിനോട് ചേര്‍ന്നാണ് ബിഷപ് ഹൗസുമുള്ളത്. 1849ല്‍ ഫാദര്‍ കോറിയാണ് ഈ പള്ളിയുടെ നിര്‍മ്മാണം തുടങ്ങിയത്. പിന്നീട് പിന്നീട് ഫാദര്‍ പിസ്സിനെല്ലി, ബ്രദര്‍ ലാമൊത്ത് എന്നിവര്‍ 1864ലാണ് പള്ളിയുടെ പണി പൂര്‍ത്തിയാക്കിയത്. നിര്‍മ്മാണത്തിന് ശേഷം പലവട്ടം പള്ളി നവീകരിച്ചിട്ടുണ്ട്. ഒരു കക്കയ്ക്കുള്ളിലിരിക്കുന്ന മുത്തിന്റെ ആകൃതിയിലാണ് ഇവിടുത്തെ അള്‍ത്താരയില്‍ യേശുക്രിസ്തുവിന്റെ രൂപം തയ്യാറാക്കിയിരിക്കുന്നത്. ഈ ദ്വീപിന്റെ മുത്താണ് യേശുദേവന്‍ എന്ന സന്ദേശമാണ് ഇത് നല്‍കുന്നത്.