വിഷ്ണുവിനായി സമര്‍പ്പിയ്ക്കപ്പെട്ടിരിക്കുന്ന 9 ക്ഷേത്രങ്ങളാണ് നവ തിരുപ്പതിയെന്ന് അറിയപ്പെടുന്നത്. താമരൈഭരണി നദിയുടെ ഇരുകരളിലുമായിട്ടാണ് ഈ ഒന്‍പത് ക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്നത്. 108 ദിവ്യ ദേശങ്ങളില്‍ ഉള്‍പ്പെടുന്നവയാണ് ഈ ക്ഷേത്രങ്ങള്‍. ശ്രീവൈകുണ്ഡം എന്ന ക്ഷേത്രത്തില്‍ നിന്നാണ് നവ തിരുപ്പതി ദര്‍ശനം തുടങ്ങേണ്ടത്,
അവസാനിക്കുന്നതാകട്ടെ അല്‍വാര്‍തിരുനഗരി ക്ഷേത്രത്തിലും. ശ്രീ വൈകുണ്ഡം, തിരുവരഗുണമങ്കൈ, തിരുപുലികുണ്ഡി, ഇരട്ടൈ തിരുപ്പതി, തുലൈവില്ലി മംഗലം, തിരുകുഴന്തൈ, തിരുപേരൈ, തിരുകൊലൂര്‍ വിത്തമാനിധി, അല്‍വാര്‍തിരുനഗരി നമ്മഴവാര്‍ എന്നിവയാണ് ഒന്‍പത് ക്ഷേത്രങ്ങള്‍. ടിവിഎസ് ഗ്രൂപ്പ് അടുത്തിടെ ഈ ക്ഷേത്രങ്ങളില്‍ സമഗ്രമായ നവീകരണ പ്രവൃത്തനങ്ങള്‍ നടത്തിയിരുന്നു. ഇപ്പോള്‍ ക്ഷേത്രങ്ങളെല്ലാം പുത്തന്‍പോലെ തോന്നിയ്ക്കുന്നുണ്ട്.



Click it and Unblock the Notifications