3,000 വര്‍ഷത്തില്‍ അധികം പഴക്കം ഉണ്ടെന്നു കരുതപ്പെടുന്ന, തൃശ്ശൂര്‍ ജില്ലയിലെ പ്രമുഖമായ ക്ഷേത്രങ്ങളിലൊന്നാണ് ആറാട്ടുപുഴ ക്ഷേത്രം. കേരളത്തിലെ പ്രശസ്തമായ ശാസ്താ ക്ഷേത്രങ്ങളിലൊന്ന് കൂടിയാണ് ആറാട്ടുപുഴ ക്ഷേത്രം. ദ്രാവിഡക്ഷേത്രമായിരുന്ന ആറാട്ടുപുഴ ക്ഷേത്രം പിന്നീട് ബൗദ്ധക്ഷേത്രമായി പരിണമിക്കുകയായിരുന്നു എന്നും കരുതപ്പെടുന്നു. പുരാതനവും പ്രശസ്തവുമായ ആറാട്ടുപുഴ പൂരം നടക്കുന്നത് ഈ ക്ഷേത്രത്തിലാണ്.
വെവ്വേറെ ക്ഷേത്രങ്ങളില്‍ നിന്നും വരുന്ന 108 ആനപ്പുറത്താണ് ഇവിടെ പൂരം നടത്തുക. ഓരോ ആനകളും ഓരോ ദേവകളെ പ്രതിനീധീകരിക്കുന്നതായി കരുതുന്നു. ആറാട്ടുപുഴ ശാസ്താവാണ് പൂരത്തിന്റെ ആതിഥേയന്‍. മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളിലാണ് ഈ പൂരം നടക്കുക. എല്ലാ ദിവസവും കാലത്ത് അഞ്ചുമണിമുതല്‍ 9.30 വരെയും വൈകിട്ട് അഞ്ചുമണിമുതല്‍ 7 മണിവരെയും ക്ഷേത്രത്തില്‍ ദര്‍ശനം സാധ്യമാണ്.



Click it and Unblock the Notifications