ശ്രീ വടക്കുംനാഥ ക്ഷേത്രം, തൃശ്ശൂര്‍

ഹോം » സ്ഥലങ്ങൾ » തൃശ്ശൂര്‍ » ആകര്‍ഷണങ്ങള് » ശ്രീ വടക്കുംനാഥ ക്ഷേത്രം

മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമന്‍ നിര്‍മിച്ച കേരളത്തിലെ ആദ്യക്ഷേത്രം എന്നാണ് തൃശ്ശൂര്‍ ശ്രീ വടക്കുംനാഥ ക്ഷേത്രം വിശ്വസിക്കപ്പെടുന്നത്. 108 ശിവാലയസ്‌തോത്രത്തില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന മഹാദേവക്ഷേത്രമാണ് തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രം. ഈ ക്ഷേത്രത്തിലെ ആരാധന മൂര്‍ത്തിയായ ശിവന്റെ പേരില്‍ നിന്നാണ് തൃശ്ശൂര്‍ നഗരത്തിന് ആ പേര് വന്നത്. തൃശ്ശൂര്‍ നഗരഹൃദയത്തിലുള്ള തേക്കിന്‍കാട് മൈതാനത്തിന്റെ മദ്ധ്യത്തിലായാണ് ശ്രീ വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിന് തൃശൂരുമായി ചരിത്രപ്രധാനമായ ബന്ധമുണ്ട്. ശക്തന്‍ തമ്പുരാന്റെ കാലഘട്ടത്തിലാണ് ഈ ക്ഷേത്രം പുനര്‍നിര്‍മ്മിച്ചത്. വിശാലമായ ക്ഷേത്രമതിലകം ഉള്ള വടക്കുംനാഥക്ഷേത്രത്തിന് 20 ഏക്കര്‍ വിസ്താരമുണ്ട്.

മഹാഭാരതംപോലുള്ള ഇതിഹാസങ്ങളിലേയും പുരാണങ്ങളിലേയും കഥാസന്ദര്‍ഭങ്ങളും രൂപങ്ങളും ക്ഷേത്രച്ചുമരുകളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. വലിയ വട്ട ശ്രീകോവിലിലാണ് ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്. പടിഞ്ഞാറ് അഭിമുഖമായാണ് പ്രതിഷ്ഠ. ക്ഷേത്രത്തില്‍ മൂന്ന് പ്രധാന പ്രതിഷ്ഠകളുണ്ട്. പരമശിവന്‍, ശങ്കരനാരായണന്‍, ശ്രീരാമന്‍ എന്നിവയാണ് അവ. ശിവന്റെ പിറകില്‍ കിഴക്കോട്ട് ദര്‍ശനമായി പാര്‍വ്വതിയും ഉണ്ട്. നാലുദിക്കുകളിലുമായി നാലു മഹാഗോപുരങ്ങള്‍ ഇവിടെ കാണാം. വടക്കുംനാഥന്റെ പ്രദക്ഷിണവഴി യാണ് സ്വരാജ് റൗണ്ട് എന്നറിയപ്പെടുന്നു. തൃശ്ശൂര്‍ പൂരം നടക്കുന്നത് വടക്കും നാഥന്റെ മുന്നിലുള്ള തേക്കിന്‍കാട് മൈതാനത്താണ്.

Please Wait while comments are loading...