പ്രകൃതിയോടിണങ്ങി യാത്രചെയ്യാനും ജീവിക്കാനും ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ ഒരിക്കലും കാണാതെ പോകരുതാത്ത കാഴ്ചയാണ് പറമ്പിക്കുളം വന്യജീവിസങ്കേതം. കേരളത്തിലെ അപൂര്‍വ്വ പക്ഷിമൃഗാദികളും വൃക്ഷലതാദികളുമുള്ള പ്രധാനപ്പെട്ട ഒരു വന്യജീവിസങ്കേതമാണിത്. മലയര്‍, കാടര്‍, മുതുവന്മാര്‍ തുടങ്ങിയ ഗിരിവര്‍ഗങ്ങളാണ് ഈ പ്രദേശത്ത് ജീവിക്കുന്നത്. സിംഹവാലന്‍ കുരങ്ങ്, കടുവ, വരയാട്, പുള്ളിമാന്‍, ആന, തുടങ്ങി ഒട്ടേറെ മൃഗങ്ങളെ ഇവിടെ കാണാം. നിരവധി പക്ഷികളും ചിലന്തികളും ഉരഗ വര്‍ഗ ജീവികളും പറമ്പിക്കുളത്തുണ്ട്.
പറമ്പിക്കുളത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ ട്രക്കിംഗ് നടത്താനും പറമ്പിക്കുളം റിസര്‍വോയറില്‍ ബോട്ടു യാത്രയ്ക്കും സാധ്യതകളുണ്ട്. താമസിക്കാനായി പറമ്പിക്കുളം സങ്കേതത്തിന്റെ ആസ്ഥാനമായ ട്രീ ഹൗസില്‍ നേരത്തെ ബുക്ക് ചെയ്ത് ഉറപ്പിക്കാവുന്നതാണ്. തൂണക്കടവ്, തെള്ളിക്കല്‍, ഇലത്തോട് എന്നിവിടങ്ങളില്‍ സംസ്ഥാന വനംവകുപ്പ് റസ്റ്റ് ഹൗസുകളിലും താമസസൗകര്യം ലഭിക്കും. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ നിന്ന് റോഡു മാര്‍ഗ്ഗം എളുപ്പത്തില്‍ പറമ്പിക്കുളത്തെത്താന്‍ സാധിക്കും.



Click it and Unblock the Notifications