Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തൃശ്ശൂര്‍ » ആകര്‍ഷണങ്ങള് » പുത്തന്‍പള്ളി

പുത്തന്‍പള്ളി, തൃശ്ശൂര്‍

46

ഇന്ത്യയിലെ ഏറ്റവും വലിയതും ഉയരം കൂടിയതുമായ ക്രിസ്ത്യന്‍ പള്ളിയാണ് തൃശ്ശൂര്‍ നഗരത്തില്‍ സ്ഥിതിചെയ്യുന്ന പുത്തന്‍ പള്ളി. ഈ ദേവാലയത്തിന്റെ ആകെ വിസ്തീര്‍ണ്ണം 25,000 ചതുരശ്ര അടിയാണ്. ആകാശത്തോളം മുട്ടിനില്‍ക്കുന്ന ബൈബിള്‍ ടവര്‍ ഉള്‍പ്പടെ ഗോത്തിക് ശൈലിയില്‍ നിര്‍മ്മിച്ച മൂന്ന് ടവറുകളാണ് ഏറെ ആകര്‍ഷകം. ടവറിന്റെ മുകളില്‍നിന്നുനോക്കിയാല്‍ തൃശ്ശൂര്‍ നഗരത്തിന്റെ ആകാശക്കാഴ്ച മനോഹരമാണ്. 146 അടി വീതം ഉയരമുള്ള രണ്ട് മണിഗോപുരങ്ങളും 260 അടി ഉയരമുള്ള ബൈബിള്‍ ടവറും ചേര്‍ന്നതാണ് ഈ പള്ളി.

വ്യാകുലമാതാവിന്റെ ബസിലിക്കയെന്നും ഈ റോമന്‍ കത്തോലിക്കാ ദേവാലയം അറിയപ്പെടുന്നു. ശക്തന്‍ തമ്പുരാന്‍ അരണാട്ടുക്കര, ഒല്ലൂര്‍, കൊട്ടേക്കാട് തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് 52 സിറിയന്‍ ക്രിസ്ത്യന്‍ കുടുംബങ്ങളെ തൃശ്ശൂരില്‍ കൊണ്ടുവന്ന് താമസിപ്പിക്കുകയും അവര്‍ക്കായി ഒരു പള്ളി നിര്‍മിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു എന്നാണ് ഈ പള്ളിയുടെ ചരിത്രം. എല്ലാദിവസവും രാവിലെ 8.15 മുതല്‍ രാത്രി 8.15വരെ ബസിലിക്കയില്‍ നിത്യാരാധന നടക്കുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed