തിരുവില്വാമല, തൃശ്ശൂര്‍

തൃശൂര്‍ നഗരത്തില്‍ നിന്നും ഏകദേശം 50 കിലോമീറ്റര്‍ ദൂരത്തിലാണ് പ്രശസ്തമായ തിരുവില്വാമല ക്ഷേത്രം. കേരളത്തില്‍ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന ശ്രീരാമ പ്രതിഷ്ഠയാണ് തിരുവില്വാമല ശ്രീ വില്വാദ്രിനാഥക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത. ഈ ക്ഷേത്രം പരശുരാമന്‍ നിര്‍മ്മിച്ചതാണെന്നും ഇവിടത്തെ ശ്രീരാമപ്രതിഷ്ഠ സ്വയംഭൂവാണെന്നും വിശ്വാസികള്‍ കരുതുന്നു. ക്ഷത്രത്തിന്റെ വടക്കു ഭാഗത്ത് ഏകദേശം നാല് കിലോമീറ്റര്‍ ദൂരത്ത് മാറി സാക്ഷാല്‍ ഭാരതപ്പുഴ ഒഴുകുന്നു.

ശംഖുചക്രഗദാധാരിയായ ശ്രീരാമപ്രതിഷ്ഠയ്ക്ക് പുറമേ ലക്ഷ്മണന്‍, ഗണപതി, ഹനുമാന്‍ എന്നിവരുടെ പ്രതിഷ്ഠകളും ക്ഷേത്രത്തിലുണ്ട്. ശ്രീരാമനും ലക്ഷ്മണനും പാല്‍പ്പായസവും ഹനുമാന് വടമാലയും അവില്‍നിവേദ്യവുമാണ് തിരുവില്വാമല ശ്രീ വില്വാദ്രിനാഥക്ഷേത്രത്തിലെ  പ്രധാന വഴിപാട്. ക്ഷേത്രത്തിനടുത്ത് കിഴക്ക് ഭാഗത്തായി ഉദ്ദേശം നൂറു മീറ്റര്‍ നീളമുള്ള പുനര്‍ജനി എന്നൊരു ഗുഹയുണ്ട്. പറക്കോട്ടുകാവ് താലപ്പൊലിയാണ് ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്ന്. തൃശ്ശൂരില്‍ നിന്നും ടാക്‌സിയിലോ ബസ്സിലോ തിരുവില്വാമല ശ്രീ വില്വാദ്രിനാഥക്ഷേത്രത്തിലെത്താം.

Please Wait while comments are loading...