തിരുമാല്‍ കുന്നുകളിലെക്കുള്ള വഴിയിലാണ് ഇസ്കോണ്‍ ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . ക്ഷേത്രത്തിന് അന്യൂനമായ ഒരു വാസ്തു ശൈലിയാണ് ഉള്ളത് . വെളുപ്പും സ്വര്‍ ണ്ണ വര്‍ ണ്ണ വുമുള്ളതാണ് അതിന്റെ ഗോപുരം, നരസിംഹ സ്വാമി, കൃഷ്ണ, കൃഷ്ണ ലീല, വരാഹസ്വാമി, എന്നിങ്ങനെയുള്ള ബിംബങ്ങള്‍ കൊത്തിവക്കപ്പെട്ട ചു വരുകള്‍ , കൃഷ്ണ ലീലകള്‍ ആലേഖനം ചെയ്ത ഗ്ലാസ് പെയിന്‍റിംഗു കള്‍ കൊണ്ട് അലങ്കരിച്ച ജനലുകള്‍ തുടങ്ങിയവ വളരെ ആകര്‍ ഷണീയമാണ്.
മേല്‍ത്തട്ട് തഞ്ചാവൂര്‍ ശൈലിയില്‍ ഉള്ള രചനകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.ക്ഷേത്രത്തിന്റെ തൂണില്‍ വിഷ്ണുവിന്റെ പത്തു അവതാരങ്ങള്‍ കൊത്തിവച്ചിരിക്കുന്നു. ഗര്‍ഭഗൃഹത്തില്‍ കൃഷ്ണനും ഗോപികമാരും ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ക്ഷേത്രത്തിനകത്ത് മനോഹരമായ പൂന്തോട്ടവും കുളവും ജലധാരകളും കൃഷ്ണ ലീല ശില്‍പ്പങ്ങളും ഉണ്ട് .



Click it and Unblock the Notifications