അവിനാഷിയിലെ അരുള്‍ മിഗു അവിനാഷി ലിംഗേശ്വര തിരുകോവില്‍ കോയമ്പത്തൂരില്‍ നിന്നൂം 40 കിലോമീറ്റര്‍ അകലെയായാണ് സ്ഥിതി ചെയ്യുന്നത്. കോയമ്പത്തൂരില്‍ നിന്നും ഈ റോഡിലേക്ക് പോകുന്ന വഴിക്കാണിത്. പാണ്ഡ്യ രാജ വംശത്തിലെ സുന്ദര പാണ്ഡ്യ പതിനഞ്ചാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രം എന്നാണ് പറയപ്പെടുന്നത്.
ഈ ക്ഷേത്രവുമായി ബന്ധപ്പട്ട് പറഞ്ഞ് കേള്‍ക്കുന്നൊരു കഥയുണ്ട്. ഒരിക്കല്‍ രണ്ട് ബാലന്‍മാര്‍ ഇവിടെയുള്ള തടാകത്തില്‍ കുളിക്കാനെത്തി. ഇതില്‍ ഒരു ബാലനെ തടാകത്തില്‍ ജീവിച്ചിരുന്ന ഒരു മുതല വിഴുങ്ങി. പിന്നീട് മൂന്ന് വര്‍ഷങ്ങളോളം കഴിഞ്ഞിട്ടും രക്ഷപെട്ട ബാലന് ഈ ദുഖത്തില്‍ നിന്ന് കരകയറാനായില്ല. ഒരിക്കല്‍ ഈ വഴി വന്ന സുന്ദര മൂര്‍ത്തി നായനാര്‍ ഇക്കഥ കേള്‍ക്കാന്‍ ഇടവന്നു. ഇതെ തുടര്‍ന്ന് മരിച്ച ബാലനെ അവന്റെ മാതാപിതാക്കള്‍ക്ക് തിരികെ ലഭിക്കുന്നതിനായി ശിവനെ പ്രസാദിപ്പിച്ചു കൊണ്ട് ഒരു പാട്ട് ചിട്ടപെടുത്തി അദ്ദേഹം പാടി. ഉടന്‍ തന്നെ ശൂന്യമായിരുന്ന തടാകം ജലം കൊണ്ട് നിറയുകയും മുതല തിരികെ പ്രത്യക്ഷപെട്ട് കുട്ടിയെ തന്റെ വായില്‍ നിന്നും ജീവനോടെ തിരിച്ചു നല്‍കുകയും ചെയ്‌തു എന്നാണ് ഐതീഹ്യം. തിരുപ്പൂരെലത്തിയാല്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളിലൊന്നാണിത്. ക്ഷേത്രത്തിലെ തേര് സന്ദര്‍ശകരെ ഏറെ ആകര്‍ഷിപ്പിക്കുന്ന ഒന്നാണ്. ദക്ഷിണേന്ത്യയിലെ തന്നെ ഇത്തരത്തിലുള്ളതില്‍ ഏറ്റവും വലിയ തേരാണ് ഇതെന്നാണ് കണക്കാപ്പെടുന്നത്.



Click it and Unblock the Notifications