സ്വാതന്ത്ര സമര സേനാനിയായിരുന്ന തിരുപ്പൂര്‍ കുമാരന്റെ ഓര്‍മ്മയ്‌ക്കായി പണികഴിപ്പിച്ചുള്ള സ്‌മാരകമാണ് തിരുപ്പൂര്‍ കുമാരന്‍ സ്‌മാരക പ്രതിമ. തിരുപ്പൂരില്‍ നിന്നുള്ള പ്രമുഖ സ്വാതന്ത്ര്യ സമര നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം . തിരുപ്പൂരില്‍ നടന്ന സമാധാനപരമായ സമരജാഥയില്‍ ബ്രിട്ടീഷ് പോലീസ് നടത്തിയ ലാത്തിചാര്‍ജ്ജിലാണ് അദ്ദേഹം കൊല്ലപെടുന്നത്. നഗരത്തിലെ പ്രധാന റോഡ് തിരുപ്പൂര്‍ കുമാരന്റെ പേരിലാണ് അറിയപ്പെടുന്നത്. തിരുപ്പൂര്‍ റെയില്‍വെസ്റ്റേഷന് വളരെ അടുത്തായാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. തിരുപ്പൂരിന്റെ പ്രധാന ലാന്‍ഡ്‌മാര്‍ക്കുകളില്‍ ഒന്നായ പ്രതിമ നഗര മധ്യത്തോട് അടുത്താണ് സ്ഥിതി ചെയ്യുന്നത്. തിരുപ്പൂരില്‍ ട്രയിന്‍ മാര്‍ഗം എത്തുന്നവര്‍ക്ക് ഏറ്റവും ആദ്യം സന്ദര്‍ശിക്കാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ ഒന്നാണിത്.



Click it and Unblock the Notifications