Search
  • Follow NativePlanet
Share
» »ആറ്റുകാൽ പൊങ്കാല: തിരുവനന്തുപുരത്ത് നിന്ന് പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി

ആറ്റുകാൽ പൊങ്കാല: തിരുവനന്തുപുരത്ത് നിന്ന് പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി

ആറ്റുകാൽ പൊങ്കാലയുടെ അവസാന വട്ട ഒരുക്കങ്ങളിലാണ് നഗരം. ഞായറാഴ്ച രാവിലെയാണ് പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ചടങ്ങുകൾ നടക്കുന്നത്. കുംഭ മാസത്തിലെ പൂരം നാളിൽ നടക്കുന്ന ആറ്റുകാൽ പൊങ്കാല അർപ്പിക്കുവാൻ ലക്ഷക്കണക്കിന് സ്ത്രീ ജനങ്ങളാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും തിരുവനന്തപുരത്ത് എത്തുന്നത്.

ചടങ്ങുകൾ മാത്രമല്ല, ഐതിഹ്യങ്ങളും വിശ്വാസങ്ങളും ഒരുപാടുണ്ട് പൊങ്കാലയുമായി ബന്ധപ്പെട്ട്. കുംഭമാസത്തിലെ കാർത്തിക നാളിൽ ആരംഭിക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവം ഉത്രം നാളിൽ കൊടിയിറങ്ങും. കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒന്നുച്ചു വരുന്ന ഒൻപതാം ഉത്സവ നാളിലാണ് ആറ്റുകാല്‍ പൊങ്കാല ചടങ്ങു നടക്കുന്നത്. കണ്ണകിയുടെയും കോവിലന്‍റെയും കഥയുമായി ബന്ധപ്പെട്ടതാണ് പ്രധാന ഐതിഹ്യങ്ങളിലൊന്ന്.

Nedumangad KSRTC Special Bus Services To Attukal Temple

കണ്ണിൽ നിന്നും പുറപ്പെട്ട അഗ്നിയിൽ മധുര ചുട്ടെരിച്ച കണ്ണകിയെ ജനങ്ങൾ പൊങ്കാല നല്കി സ്വീകരിച്ചെന്നാണ് വിശ്വാസം. അതിന്റെ ഓർമ്മ പുതുക്കലാണത്രെ പൊങ്കാല. പാർവ്വതി ദേവി ഒറ്റക്കാലിൽ നിന്നു തപസ്സ് ചെയ്തതും മഹിഷാസുരനെ വധിച്ച ദേവിയെ ജനങ്ങൾ പൊങ്കാല നല്കി സ്വീകരിച്ചും പൊങ്കാലയുടെ ഐതിഹ്യങ്ങളിൽ ഉൾപ്പെടുന്നു.

ഞായറാഴ്ച രാവിലെ 10.30ന് അടുപ്പുവെട്ട്, ഉച്ചയ്ക്ക് 2.30ന് പൊങ്കാല നിവേദ്യം എന്നിവ നടക്കും. തുടർന്ന് രാത്രി 7.30 ന് കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്നവർക്കുള്ള ചൂരൽ കുത്തിന് തുടക്കമാകും . രാത്രി 11 ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയെ എഴുന്നള്ളിക്കൽ എന്നിവയാണ് ചടങ്ങുകൾ.

ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി കെഎസ്ആർടിസി സ്പെഷ്യൽ സർവീസുകൾ നടത്തുന്നുണ്ട്. നെടുമങ്ങാടും പരിസര ഡിപ്പോകളിൽ നിന്നും ഫെബ്രുവരി 25 ഞായറാഴ്ച പൊങ്കാല ദിനത്തിൽ പ്രത്യേക സർവീസുകൾ ക്രമീകരിച്ചിരിക്കുന്നു.

നെടുമങ്ങാട് ഡിപ്പോ

നെടുമങ്ങാട്, പൊന്മുടി, ബോണക്കാട്, എരുമല, ചേപ്പിലോട് , പനയ്‌ക്കോട്, ഉഴമലയ്ക്കൽ, പരുത്തിക്കുഴി, മൂഴി, പനവൂർ, പനയമുട്ടം, മന്തിക്കുഴി, ഉണ്ടപ്പാറ, നല്ലിക്കുഴി, വെള്ളാഞ്ചിറ, പൂവത്തൂർ, വട്ടപ്പാറ, കുറ്റിയാനി, അരുവിക്കര, മഞ്ച, വേങ്കോട്, ചുള്ളിമാനൂർ എന്നിവിടങ്ങളിൽ നിന്നും പുലർച്ചെ 03.00 മണി മുതൽ സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
KSRTC നെടുമങ്ങാട്: 0472-2812235

പാലോട് ഡിപ്പോ

പാലോട്, കല്ലറ, ഭരതന്നൂർ, ജില്ലാ കൃഷിത്തോട്ടം, ആനകുളം, ഇടിഞ്ഞാർ, ചെല്ലഞ്ചി, പേരയം, പൗവത്തൂർ, വെമ്പ്, പച്ച ക്ഷേത്രം, നാഗര, മടത്തറ, തെന്നൂർ എന്നിവിടങ്ങളിൽ നിന്ന് പുലർച്ചെ 03.00 മണി മുതൽ സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
KSRTC പാലോട്: 0472-2840259

വിതുര ഡിപ്പോ

വിതുര, കല്ലാർ, ആനപ്പാറ, ജേഴ്സിഫാം, തെന്നൂർ, സൂര്യകാന്തി, ചായം, ചാരുപാറ, ആനപ്പെട്ടി, പട്ടൻകുളിച്ചപ്പാറ, മേമല, മലയടി എന്നിവിടങ്ങളിൽ നിന്നും പുലർച്ചെ 03.00 മണി മുതൽ സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
KSRTC വിതുര : 0472- 2858686

ആര്യനാട് ഡിപ്പോ

ആര്യനാട്, മീനാങ്കൽ, തേവിയാരുകുന്ന്, കുറ്റിച്ചൽ, ഈഞ്ചപ്പുരി, കോട്ടൂർ, കല്ലാമം, മരങ്ങാട് എന്നിവിടങ്ങളിൽ നിന്നും പുലർച്ചെ 03.00 മണി മുതൽ സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
KSRTC ആര്യനാട്: 0472-2853900

വെള്ളനാട് ഡിപ്പോ

വെള്ളനാട്, അരുവിക്കര, ഡാം, കൊണ്ണിയൂർ, പുനലാൽ, പുതുക്കുളങ്ങര, വെളിയന്നൂർ എന്നിവിടങ്ങളിൽ നിന്നും പുലർച്ചെ 03.00 മണി മുതൽ സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
KSRTC വെള്ളനാട്: 0472-2884686

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+