മലയാളികളുടെ പ്രിയപ്പെട്ട വീക്കൻഡ് ലക്ഷ്യസ്ഥാനമാണ് ബെംഗളൂരു. നാട്ടിൽ നിന്നുള്ളവർ വാരാന്ത്യം ആഘോഷിക്കാൻ ബാംഗ്ലൂരിലേക്ക് ബസ് പിടിക്കുമ്പോൾ ബെംഗളൂരുൽ ജീവിക്കുന്ന മലയാളികൾ മിക്കവരും നാട്ടലേക്ക് വരും. രണ്ടു ദിവസം വീട്ടിൽ നിൽക്കാനും നാട്ടിൽ ഒന്നിറങ്ങി നടക്കാനുമൊക്കെയുള്ള പഴയ സുഹൃത്തുക്കളെയൊക്കെ കണ്ടുമടങ്ങാനും വേണ്ടിയുള്ള ഒരു ചെറിയ യാത്ര. ഈ രണ്ടുകൂട്ടർക്കും പോകാനും മടങ്ങാനുമായി സ്പെഷ്യൽ ബാംഗ്ലൂർ ബസുകൾ കെഎസ്ആർടിസി ക്രമീകരിച്ചിട്ടുണ്ട്.
പുനലൂർ ഡിപ്പോയിൽ നിന്നാണ് പുനലൂർ- ബെംഗളൂരു റൂട്ടിലും തിരികെ ബെംഗളൂരു പുനലൂർ റൂട്ടിലും അധിക സർവീസുകൾ ഒരുക്കിയിരിക്കുന്നത്. ഇരുറൂട്ടിലും രണ്ടു സർവീസുൾ വീതമാണുള്ളത്. പത്തനംതിട്ട, തിരുവല്ല, കോട്ടയം, മൂവാറ്റുപുഴ, തൃശൂർ, പാലക്കാട് തുടങ്ങിയ ഭാഗങ്ങളിൽ നിന്നും ബെംഗളൂരിനും തിരികെ നാട്ടിലേക്കും പോകേണ്ടവർക്ക് പറ്റിയ ബസാണിത്.

പുനലൂര്- ബെംഗളൂരു ബസ്
നവംബർ 14 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.15ന് പുനലൂരിൽ നിന്നും പുറപ്പെടുന്ന സൂപ്പർ ഡീലക്സ് എയർ ബസ് പിറ്റേന്ന് രാവിലെ 7.05 ന് ബാംഗ്ലൂരിൽ എത്തും. ഏകദേശം 16 മണിക്കൂറാണ് യാത്രാ സമയം. 964 രൂപയാണ് ടിക്കറ്റ് നിരക്ക്. പുനലൂർ - പത്തനാപുരം - കോന്നി - പത്തനംതിട്ട - തിരുവല്ല - കോട്ടയം - മൂവാറ്റുപുഴ - തൃശൂർ - പാലക്കാട് - കോയമ്പത്തൂർ - സേലം - ഹൊസൂർ വഴി ബാംഗ്ലൂർ എത്തും. നവംബർ 17 ഞായറാഴ്ചയും ഇതേ സർസീവ് നടത്തുന്നു.
പുനലൂർ - 15:15
പത്തനാപുരം - 15:35
കോന്നി - 15:55
പത്തനംതിട്ട - 16:10
തിരുവല്ല - 17:05
കോട്ടയം - 18:00
മൂവാറ്റുപുഴ - 19:20
തൃശൂർ - 21:20
പാലക്കാട് - 22:30
കോയമ്പത്തൂർ - 12:00
സേലം - 03:00
ഹൊസൂർ - 05:40
ബാംഗ്ലൂര് - 07:05
ബാംഗ്ലൂർ - പുനലൂർ കെഎസ്ആര്ടിസി
ബാംഗ്ലൂരിൽ നിന്ന് പുനലൂരിലേക്ക് നവംബർ 15 വെള്ളിയാഴ്ച വൈകിട്ട് 6.20 ന് ബാംഗ്ലൂർ - പുനലൂർ കെഎസ്ആര്ടിസി വീക്കെൻഡ് സ്പെഷ്യൽ സർവീസ് പുറപ്പെടും. പിറ്റേന്ന് രാവിലെ 9.55 ന് പുനലൂരിൽ എത്തുന്ന വിധത്തിലാണ് യാത്ര, 15 മണിക്കൂർ 35 മിനിറ്റാണ് യാത്രാ ദൈർഘ്യം. 1441 രൂപയാണ് ടിക്കറ്റ് നിരക്ക്. കെഎസ്ആർടിസി ബുക്കിങ് സൈറ്റിൽ കൊടുത്തിരിക്കുന്ന വിവരം അനുസരിച്ച് ഈ സർവീസിന് എൻഡ് ടു എൻഡ് ഫെയർ ആയിരിക്കും.
ബാംഗ്ലൂർ - 18:20
ഹൊസൂർ - 20:20
സേലം - 22:20
കോയമ്പത്തൂർ - 01:20
പാലക്കാട് - 02:50
തൃശൂർ - 04:00
മൂവാറ്റുപുഴ - 06:00
കോട്ടയം - 07:20
തിരുവല്ല - 08:10
പത്തനംതിട്ട - 09:00
കോന്നി - 09:15
പത്തനാപുരം - 09:35
പുനലൂർ - 09:55 എന്നിങ്ങനെയാണ് സമയക്രമം.
ബാംഗ്ലൂർ- പുനലൂർ നവംബർ 18 സർവീസ്
മുകളിലെ സർവീസുകൾ കൂടാതെ നവംബർ 18 തിങ്കളാഴ്ച ബാംഗ്ലൂർ പുനലൂർ റൂട്ടിൽ മറ്റൊരു സമയക്രമത്തിൽ ബസ് ഓടിക്കുന്നു. സാറ്റലൈറ്റ് ബസ് സ്റ്റേഷനിൽ നിന്നും ഉച്ചകഴിഞ്ഞ് 3.10ന് പുറപ്പെടുന്ന ബസ് പിറ്റേന്ന് പുലർച്ചെ 06:45 ന് പുനലൂരിൽ എത്തും. 964 രൂപയാണ് ടിക്കറ്റ് നിരക്ക്.
ബാംഗ്ലൂർ - 15:10
ഹൊസൂർ - 17:10
സേലം - 19:10
കോയമ്പത്തൂർ - 22:10
പാലക്കാട് - 23:40
തൃശൂർ - 12:50
മൂവാറ്റുപുഴ - 02:50
കോട്ടയം - 04:10
തിരുവല്ല - 05:00
പത്തനംതിട്ട - 05:50
കോന്നി - 06:05
പത്തനാപുരം - 06:25
പുനലൂർ - 06:45 എന്നിങ്ങനെയാണ് സമയക്രമം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













